തിയേറ്ററിനുള്ളില്‍ വെടിക്കെട്ട്, പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും സല്‍മാന്‍ ആരാധകര്‍; അതിരുവിട്ട ആഘോഷം, വിമര്‍ശനം

സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ എത്തിയ സല്‍മാന്‍ ചിത്രത്തിന് വന്‍വേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ തിയേറ്ററിലെ ആരാധകരുടെ ആഘോഷം അതിരുവിട്ടിരിക്കുകയാണ്.

സ്‌ക്രീനില്‍ സല്‍മാന്‍ മാസ് കാണിക്കുമ്പോള്‍ മാലേഗാവിലെ ആരാധകര്‍ ആഘോഷിച്ചത് തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ്. തിയേറ്ററിനകത്ത് ഒരു ദീപാവലി ആഘോഷം തന്നെ നടന്നു. നാസിക്കിലെ മോഹന്‍ തിയേറ്ററിലെ ആരാധകരുടെ സകല നിയന്ത്രണവും വിട്ടുള്ള ആഘോഷ പ്രകടനമായിരുന്നു.

തിയേറ്റര്‍ അധികൃതര്‍ക്കും സിനിമ കാണാനെത്തിയവര്‍ക്കും ഇത് ഭയങ്കര ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. പടക്കം പൊട്ടിത്തെറിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നുമില്ല.

ഇതിന് പുറമേ ടൈഗര്‍ 3 കളിക്കുന്ന മറ്റു ചില തിയേറ്ററുകളിലും സമാനരീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. സംഭവങ്ങളുടെ വീഡിയോ എത്തിയതോടെ വന്‍ വിമര്‍ശനമാണ് ലഭിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തില്‍ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് ചിത്രത്തില്‍ നായിക.

ചിത്രത്തിലെ വമ്പന്‍ സംഘട്ടനരംഗത്ത് അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. ‘പഠാന്‍’ ചിത്രത്തിലെ അതേ കഥാപാത്രമായാണ് ഷാരൂഖ് ഖാന്‍ എത്തിയത്. ഷാരൂഖിന്റെ പഠാനില്‍ ടൈഗര്‍ എന്ന കഥാപാത്രമായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു.

Latest Stories

'ആശമാരുടെ സമരം ഒത്തുതീർപ്പാർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു, സമരം ന്യായം'; വി ഡി സതീശൻ

ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിനാല്‍ എന്നെ വിമര്‍ശിക്കുന്നു, എത്ര പേര്‍ക്ക് എന്നേക്കാള്‍ നന്നായി എഴുതാനും വായിക്കാനും അറിയാം: പൃഥ്വിരാജ്

ചൈനയുമായുള്ള യുദ്ധത്തിനുള്ള അതീവ രഹസ്യ പദ്ധതി; എലോൺ മസ്കിനെ അറിയിക്കാൻ വിസമ്മതിച്ച് ഡൊണാൾഡ് ട്രംപ്

IPL 2025: എല്ലാവർക്കും എന്നെ വേണമായിരുന്നു, ലേലത്തിന് മുമ്പ് തന്നെ കിട്ടിയത് വമ്പൻ ഓഫറുകൾ; പക്ഷെ ഞാൻ...; വമ്പൻ വെളിപ്പെടുത്തലുമായി ഇന്ത്യൻ യുവതാരം

'ആശമാരുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും'; നിയമസഭയിൽ എംബി രാജേഷ്

രണ്ടര വർഷത്തിനിടെ 38 യാത്രകൾ, ചെലവ് 258 കോടി; മോദിയുടെ വിദേശ യാത്രകളുടെ കണക്ക് രാജ്യസഭയിൽ

അസദ് ഭരണത്തിൽ സിറിയയിലെ കുർദുകൾക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങൾ പുനഃസ്ഥാപിക്കണം - തുർക്കി വിദേശകാര്യ മന്ത്രി ഫിദാൻ

ഇതാണ് മക്കളെ രാജകീയ തിരിച്ച് വരവ്; ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ ആധിപത്യം

ഹൂതികളെ പൂര്‍ണമായും നശിപ്പിക്കും; ചെങ്കടലിന്‍ സമാധാനം വേണം; ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണം; താക്കീതുമായി ട്രംപ്; ബോംബിങ്ങ് ശക്തമാക്കി

'ജനാധിപത്യത്തിനെതിരായ ആക്രമണം' - ഇസ്രായേലിൽ നെതന്യാഹുവിനെതിരായ പ്രതിഷേധം രൂക്ഷമാകുന്നു