സല്‍മാന് പെട്ടെന്ന് ദേഷ്യം വരും, സംവിധായകന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല, ഹിറ്റ് സിനിമയില്‍ ആമിര്‍ നായകനായി; വെളിപ്പെടുത്തി വില്ലന്‍

തമിഴില്‍ ബ്ലോക്ബസ്റ്റര്‍ ആയി മാറിയ സൂര്യ ചിത്രമാണ് എആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ഗജിനി’. തമിഴില്‍ ഹിറ്റ് ആയ ചിത്രം അതേ പേരില്‍ ബോളിവുഡില്‍ റീമേക്ക് ചെയ്ത് എത്തിയപ്പോള്‍ സൂപ്പര്‍ ഹിറ്റ് ആയി മാറിയിരുന്നു. ആമിര്‍ ഖാന്‍ നായകനായ ചിത്രത്തില്‍ അസിന്‍ തന്നെയാണ് നായികയായത്.

ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് സല്‍മാന്‍ ഖാനെ ആയിരുന്നെങ്കിലും പിന്നീട് തന്റെ ഇടപെടലിലൂടെയാണ് ആമിര്‍ ഖാനെ നായകനാക്കിയത് എന്നാണ് ഗജിനിയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടന്‍ പ്രദീപ് റാവത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.

ഗജിനി ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും, സല്‍മാനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനാണ് താല്‍പര്യമെന്നും മുരുഗദോസ് പറഞ്ഞിരുന്നു. എന്നാല്‍ സല്‍മാന്‍ ഒരിക്കലും മുരുഗദോസിനോട് യോജിച്ച് പോകുന്ന നടനായിരിക്കില്ലെന്ന് താനാണ് പറഞ്ഞത്.

കാരണം സല്‍മാന് പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. കൂടാതെ മുരുഗദോസിന് ഹിന്ദിയും ഇംഗ്ലീഷും അറിയുകയുമില്ല. സര്‍ഫറോഷ് പോലുള്ള സിനിമകളില്‍ ആമിറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളതു കൊണ്ട്, ആമിര്‍ ഖാന്‍ ആയിരിക്കും ഏറ്റവും മികച്ച ചോയ്‌സ് എന്ന് താന്‍ കരുതി.

കഴിഞ്ഞ 25 വര്‍ഷമായി ആമിര്‍ ആരോടെങ്കിലും ദേഷ്യപ്പെടുന്നതോ ചീത്തവിളിക്കുന്നതോ കണ്ടിട്ടില്ല. ആരോടും അനാദരവ് കാണിക്കുകയോ മോശമായ ഭാഷ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട്, അദ്ദേഹമായിരിക്കും ചിത്രത്തിന് യോജിച്ചതെന്ന് ഞാന്‍ കരുതി. അങ്ങനെ ആമിറിനെ റെക്കമെന്റ് ചെയ്യുകയായിരുന്നു എന്നാണ് പ്രദീവ് റാവത്ത് പറയുന്നത്.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ