രശ്മികയുടെ മകളെയും നായികയാക്കും.. നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം; 31 വയസ് പ്രായവ്യത്യാസമെന്ന ആക്ഷേപത്തോട് സല്‍മാന്‍

സല്‍മാന്‍ ഖാന്റെ നായികയായി രശ്മിക മന്ദാന എത്തുന്ന ‘സിക്കന്ദര്‍’ സിനിമ മാര്‍ച്ച് 30ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതിനിടെ കടുത്ത വിമര്‍ശനമാണ് സല്‍മാനെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇരുവരുടെയും പ്രായവ്യാത്യാസമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സല്‍മാന്‍ ഖാനേക്കാള്‍ 31 വയസ് ഇളയതാണ്. ഇതാണ് ചര്‍ച്ചയാകുന്നത്.

ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നമെന്ന് നടന്‍ ചോദിക്കുന്നത്. മാത്രമല്ല, രശ്മികയ്ക്ക് മകള്‍ ഉണ്ടാവുമ്പോള്‍ അവള്‍ക്കൊപ്പവും അഭിനയിക്കും എന്നാണ് സല്‍മാന്‍ പറയുന്നത്.

”ഞാനും ചിത്രത്തിലെ നായികയും തമ്മില്‍ 31 വയസിന്റെ പ്രായവ്യത്യാസമുണ്ടെന്ന് പലരും പറയുന്നു. നായികയ്ക്കോ അവരുടെ പിതാവിനോ പ്രശ്നമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്നം? രശ്മിക വിവാഹം കഴിച്ച് ഒരു മകളുണ്ടാകുകയും അവള്‍ വലിയ താരമാകുകയും ചെയ്താല്‍ ഞാന്‍ അവള്‍ക്കൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കും. അമ്മയുടെ അനുവാദം വാങ്ങിയിട്ടായിരിക്കും ഇത് ചെയ്യുക” എന്നാണ് സല്‍മാന്‍ പറയുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സല്‍മാന്റെ പ്രതികരണം. രശ്മിക സിനിമയുടെ ഭാഗമായതില്‍ സല്‍മാന്‍ നടിയെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ”അവര്‍ രാത്രി 7 മണിക്ക് പുഷ്പ 2വിന്റെ ഷൂട്ടിങ് അവസാനിപ്പിച്ച് 9 മണിക്ക് ഞങ്ങള്‍ക്കൊപ്പം ചേരുമായിരുന്നു.”

”രാവിലെ 6.30 വരെ അത് തുടരും. പിന്നീട് പുഷ്പ 2വില്‍ അഭിനയിക്കാനായി പോകും. കാലിന് പരിക്ക് പറ്റിയിട്ടും ഞങ്ങള്‍ക്കൊപ്പം ഷൂട്ടിങ് തുടര്‍ന്നു. ഒരു ദിവസം പോലും ഷൂട്ടിങ് ഒഴിവാക്കിയില്ല” എന്നാണ് സല്‍മാന്‍ പറയുന്നത്. അതേസമയം, എആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സിക്കന്ദര്‍.

Latest Stories

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ട് പേര്‍ അറസ്റ്റില്‍, മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

ട്രംപിന്റെ അവകാശവാദം ഞെട്ടലുണ്ടാക്കി; ഇന്ത്യയ്ക്ക് നാണക്കേട്; കേന്ദ്രനേതൃത്വം ഔദ്യോഗികമായി പ്രതികരിക്കണം; ആഞ്ഞടിച്ച് സചിന്‍ പൈലറ്റ്

സംസ്ഥാനത്ത് വീണ്ടും കോളറ മരണം, ചികിത്സയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

അല്പം ഭാവന കലര്‍ത്തിയതാണ്, പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ല; വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

തലസ്ഥാനത്ത് യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

പാകിസ്ഥാന് പിന്തുണ നല്‍കി, ഇനി ഇന്ത്യയുടെ ഊഴം; നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ വ്യാപകമായി റദ്ദാക്കി ഇന്ത്യക്കാര്‍

പാകിസ്ഥാനെ പോലൊരു 'തെമ്മാടി രാഷ്ട്രത്തിന്റെ' പക്കല്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ?; അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പാക് ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്‌

ഇന്ത്യ ഇറക്കുമതി നികുതി ഒഴിവാക്കിയെന്ന് ഡൊണാള്‍ഡ് ട്രംപ്; യുഎസ് നികുതിയില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

'ഡിവോഴ്‌സ് ചെയ്യാവുന്ന ഒരേയൊരു ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളത്, മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല'; മമ്മൂട്ടി

‘ഞാൻ പാർട്ടി വക്താവല്ല, വ്യക്തിപരമായ അഭിപ്രായം പറഞ്ഞു’; കേന്ദ്രനേതൃത്വം താക്കീത് ചെയ്‌തെന്ന വാർത്ത തള്ളി ശശി തരൂർ