സല്‍മാന് പിഴച്ചു, പ്രതീക്ഷിച്ച വിജയം നേടാനാകാതെ 'ടൈഗര്‍ 3', കത്രീനയുടെ ടവ്വല്‍ ഫൈറ്റും ഏറ്റില്ല; ഒ.ടി.ടിയില്‍ എത്തി ചിത്രം

സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ ഒ.ടി.ടിയില്‍ എത്തി. നവംബര്‍ 12ന് ആയിരുന്നു യഷ് രാജ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി ടൈഗര്‍ 3 എത്തിയത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തിയിരിക്കുന്നത്. ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് സല്‍മാന്‍ ഖാന്‍ ചിത്രം എത്തിയത് എങ്കിലും 500 കോടി പോലും ടൈഗര്‍ 3യ്ക്ക് നേടാനായില്ല.

1000 കോടി ക്ലബ്ബ് പ്രതീക്ഷിച്ച ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 466.63 കോടി മാത്രമാണ് നേടിയത്. ചിത്രത്തില്‍ നായികയായ കത്രീന കൈഫിന്റെ ടവ്വല്‍ ഫൈറ്റ് അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നുവെങ്കിലും ഷാരൂഖ് ഖാന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ ടൈഗര്‍ 3യ്ക്ക് സാധിച്ചിട്ടില്ല.

എന്നാല്‍ 300 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം സാമ്പത്തികമായി ലാഭമായിരുന്നു. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി ആയിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടൈഗര്‍ 3ല്‍ ഏജന്റ് പഠനായി ഷാറൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. പഠാനിലും ടൈഗറായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു.

അതേസമയം, 2012ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘ഏക് ഥാ ടൈഗര്‍’ മുതലാണ് വൈആര്‍എഫ് സ്പൈ യൂണിവേഴ്സിന് തുടക്കമിട്ടത്. 2017ല്‍ രണ്ടാം ഭാഗമായി ‘ടൈഗര്‍ സിന്ദാ ഹെ’ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് ടൈഗര്‍ 3 എത്തിയത്.

Latest Stories

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍