കത്രീനയുടെ ടവ്വല്‍ ഫൈറ്റും ഷാരൂഖ് ഖാന്റെ കാമിയോയും ഏറ്റില്ല! 'ടൈഗര്‍ 3'യില്‍ പ്രതീക്ഷ തകര്‍ന്നു; ഇനി ഒ.ടി.ടിയിലേക്ക്

സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ ഇനി ഒ.ടി.ടിയിലേക്ക്. നവംബര്‍ 12ന് ആയിരുന്നു യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായി ടൈഗര്‍ 3 എത്തിയത്. ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് സല്‍മാന്‍ ഖാന്‍ ചിത്രം എത്തിയത് എങ്കിലും 500 കോടി പോലും ടൈഗര്‍ 3യ്ക്ക് നേടാനായില്ല.

1000 കോടി ക്ലബ്ബ് പ്രതീക്ഷിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 462.73 കോടി മാത്രമാണ് നേടിയത്. ചിത്രത്തില്‍ നായികയായ കത്രീന കൈഫിന്റെ ടവ്വല്‍ ഫൈറ്റ് അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നുവെങ്കിലും ഷാരൂഖ് ഖാന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ ടൈഗര്‍ 3യ്ക്ക് സാധിച്ചിട്ടില്ല.

അടുത്ത വര്‍ഷം ജനുവരി ആദ്യ വാരത്തിലാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മനീഷ് ശര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി ആയിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടൈഗര്‍ 3ല്‍ ഏജന്റ് പഠനായി ഷാറൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. പഠാനിലും ടൈഗറായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു.

അതേസമയം, 2012ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘ഏക് ഥാ ടൈഗര്‍’ മുതലാണ് വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിന് തുടക്കമിട്ടത്. 2017ല്‍ രണ്ടാം ഭാഗമായി ‘ടൈഗര്‍ സിന്ദാ ഹെ’ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് ടൈഗര്‍ 3 എത്തിയത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!