റിലീസിന് മുമ്പ് സിനിമ രണ്‍ബീറിനെയും കുടുംബത്തെയും കാണിക്കണമെന്ന് ആലിയ ഭട്ട്; എതിര്‍ത്ത് സംവിധായകന്‍

കോവിഡ് പ്രതിസന്ധിക്കിടെ റിലീസ് വൈകിയ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ഗംഗുബായ് കത്ത്യവാടി. ആലിയ ഭട്ട് നായികയാകുന്ന ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിലെ ആലിയയുടെ ലുക്കും നേരത്തെ എത്തിയ ട്രെയ്‌ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഗംഗുബായ് റിലീസിന് മുമ്പ് തന്നെ തന്റെ കാമുകന്‍ രണ്‍ബീറിനെയും കുടുംബത്തെയും തന്റെ കുടുംബത്തെയും കാണിക്കാന്‍ ആലിയ ആഗ്രഹിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ സംവിധായകന്‍ ഇത് എതിര്‍ക്കുകയായിരുന്നു.

റിലീസിന് മുമ്പുള്ള പ്രീ സ്‌ക്രീനിംഗ് പരിപാടികളോട് താല്‍പര്യമില്ലാത്ത ആളാണ് ബന്‍സാലി. അദ്ദേഹത്തിന്റെ സിനിമകളൊന്നും അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. രണ്‍ബീറിന്റെ അരങ്ങേറ്റ സിനിമയായ സാവരിയ്യയ്ക്കും പ്രീ സ്‌ക്രീനിംഗ് ഉണ്ടായിരുന്നില്ല.

ഗംഗുബായ് കത്ത്യവാടിയിലെ തന്റെ പ്രകടനത്തില്‍ ആലിയയ്ക്ക് ഒരുപാട് അഭിമാനമുണ്ട്. ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായി മാറാന്‍ തന്റെ കംഫര്‍ട്ട് സോണിന്റെ പുറത്ത് കടന്നിരിക്കുകയാണ് ആലിയ. ചിത്രത്തിലെ പ്രകടനത്തിന് ആലിയയെ തേടി ദേശീയ പുരസ്‌കാരം വരെ എത്താനുള്ള സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ടവരെ സിനിമ കാണിക്കാന്‍ ആലിയ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിന് ബന്‍സാലി തയ്യാറായിട്ടില്ല. തന്റെ സിനിമ 2022 ഫെബ്രുവരി 18ന് ആണ് റിലീസ് ചെയ്യുക. എല്ലാവരും അപ്പോള്‍ കണ്ടാല്‍ മതിയെന്നുമാണ് ബന്‍സാലിയുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹുസൈന്‍ സൈദിയുടെ ‘ദി മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബന്‍സാലി സിനിമ ഒരുക്കുന്നത്. ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് 1960കളില്‍ കാമാത്തിപുരയെ അടക്കി ഭരിക്കുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം