പദ്മാവത്, രാംലീല ചിത്രങ്ങളില്‍ നിന്നും സുശാന്തിനെ ഒഴിവാക്കിയത് ഇക്കാരണത്താല്‍; ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തലുമായി സഞ്ജയ് ലീല ബന്‍സാലി

“രാംലീല” അടക്കമുള്ള നാല് സിനിമകളില്‍ നിന്നും സുശാന്ത് സിംഗ് രജ്പുത്തിനെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് സംവിധായകനും നിര്‍മ്മാതാവുമായ സഞ്ജയ് ലീല ബന്‍സാലി. മൂന്ന് മണിക്കൂറോളമാണ് സംവിധായകനെ മുംബൈ പൊലീസ് ചോദ്യം ചെയ്തത്.

നാല് ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയതോടെ സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സഞ്ജയ് ലീല ബന്‍സാലിയെ പൊലീസ് ചോദ്യം ചെയ്തത്. സുശാന്ത് മറ്റ് സിനിമകളുടെ തിരക്കിലായിരുന്നു. ഡേറ്റ് ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ നായകന്‍മാരാക്കിയത് എന്നാണ് സംവിധായകന്റെ മൊഴി.

ജൂണ്‍ 14-ന് ആണ് സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്. തുടര്‍ച്ചയായി സിനിമകള്‍ മുടങ്ങിയതിനാല്‍ സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും വിഷാദ രോഗത്തിനടിമായായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മരണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ യഷ്‌രാജ് പ്രൊഡക്ഷന്‍ കമ്പനിക്കാരെയും ചോദ്യം ചെയ്തിരുന്നു.

കുടുംബാഗംങ്ങളും സുഹൃത്തുക്കളുമടക്കം 34 പേരെയാണ് ഇതുവരെ ചോദ്യം ചെയ്തിരിക്കുന്നത്. സുശാന്ത് താമസിച്ചിരുന്ന ബില്‍ഡിങ്ങിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സുശാന്ത് താമസിച്ചിരുന്ന ബില്‍ഡിങ്ങില്‍ സിസിടിവി ഉണ്ടായിരുന്നില്ല. താരം താമസിച്ച വീട്ടില്‍ ഫോറന്‍സിക് പരിശോധന നടത്തി വരികയാണ്.

Latest Stories

IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്