ഫോട്ടോഗ്രാഫര്‍മാരോട് മാപ്പ് പറഞ്ഞ് സാറ അലിഖാന്‍, കൈയടിച്ച് സോഷ്യല്‍ മീഡിയ; സംഭവം ഇതാണ്

സോഷ്യല്‍ മീഡിയയുടെ കൈയടി നേടി ബോളിവുഡ് താരം സാറ അലിഖാന്‍. തന്റെ ചിത്രമെടുക്കാന്‍ കാത്തു നിന്ന ഫോട്ടോഗ്രാഫറെ തന്റെ സെക്യൂരിറ്റി ഗാര്‍ഡ് തള്ളിയിട്ടപ്പോള്‍ മാപ്പ് ചോദിച്ചെത്തിയ സാറയുടെ വീഡിയോയാണ് വൈറല്‍ ആകുന്നത്. സാറയുടെ പുതിയ സിനിമയായ അത്രംഗി രേ റിലീസിന് തയ്യാറെടുക്കുകയാണ്.

ചിത്രത്തില്‍ സാറ അഭിനയിച്ച പാട്ട് കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇതിന്റെ ലോഞ്ചിംഗ് പരിപാടിയ്ക്ക് എത്തിയതായിരുന്നു താരം. സാറ പുറത്ത് വന്നപ്പോള്‍ ചിത്രം എടുക്കാനായി പാപ്പരാസികള്‍ തിരക്ക് കൂട്ടുകായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനിടെ സാറയുടെ സുരക്ഷാ ജീവനക്കാരില്‍ ഒരാളുടെ തള്ളില്‍ ഒരു ഫോട്ടോഗ്രാഫര്‍ വീഴുകയായിരുന്നു.

ഇത് കണ്ടതും സാറ ഫോട്ടോഗ്രാഫര്‍മാരുടെ അരികിലേക്ക് എത്തുകയും മാപ്പ് ചോദിക്കുകയുമായിരുന്നു. ഇങ്ങനെ ചെയ്യരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നടി താക്കീത് നല്‍കുകയും ചെയ്യുന്നുണ്ട്. തളളിയിട്ടത് ആരെയാണ് എന്ന് ചോദിച്ചു കൊണ്ടാണ് സാറ വരുന്നത്.

എന്നാല്‍ ആരും വീണില്ലെന്ന് സെക്യൂരിറ്റി ഗാര്‍ഡുമാര്‍ പറയുന്നുണ്ട്. പക്ഷെ അങ്ങനെയല്ലെന്നും ഒരാള്‍ വീണെന്നും അയാള്‍ പോയതാണെന്നും സാറ അവരെ തിരുത്തുന്നുണ്ട്. വീണയാള്‍ പോയെന്ന് അറിഞ്ഞ താരം അയാളോട് മാപ്പ് പറഞ്ഞതായി അറിയിക്കണമെന്ന് മറ്റ് ഫോട്ടോഗ്രാഫര്‍മാരോടായി പറയുകയാണ്.

ഇനി ഇതുപോലെ ചെയ്യരുത് ആരേയും തള്ളിയിടരുതെന്നും സാറ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടായി പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം