ഞങ്ങള്‍ സ്വര്‍ണവും കഴിച്ചു, റൊട്ടിക്കൊപ്പം സ്വര്‍ണമായിരുന്നു തന്നത്, എവിടെ നോക്കിയാലും വജ്രങ്ങളും കാണാമായിരുന്നു: സാറ അലിഖാന്‍

അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജാംനഗറില്‍ നടക്കുന്ന ആഘോഷങ്ങളെ കുറിച്ച് നടി സാറ അലിഖാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഭക്ഷണത്തിനൊപ്പം സ്വര്‍ണ്ണവും വിളമ്പി എന്നാണ് സാറ തമാശയോടെ പറയുന്നത്.

”അവര്‍ റോട്ടിക്കൊപ്പം സ്വര്‍ണ്ണവും വിളമ്പി, ഞങ്ങള്‍ സ്വര്‍ണ്ണവും കഴിച്ചു. ഞാന്‍ സത്യമായിട്ടും പറയുകയാണ്, കാണുന്നിടത്തെല്ലാം വജ്രങ്ങള്‍ ഉണ്ടായിരുന്നു. അനന്ദ് അംബാനിക്കൊപ്പം ഞാന്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. രാധികയെ കുട്ടിക്കാലം മുതലേ എനിക്ക് നന്നായി അറിയാം.”

”അവിടെ എത്തിയ എല്ലാവരുടെയും മനസ് നിറയ്ക്കുന്ന രീതിയിലായിരുന്നു ആഘോഷങ്ങള്‍ ഒരുക്കിയത്. അംബാനി കുടുംബത്തെ ഏവരും ഉറ്റു നോക്കുന്നുണ്ട്. ആഡംബരത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്കൊക്കെ അപ്പുറം ഹൃദയം തൊട്ടു നില്‍ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളും വിവാഹപൂര്‍വ്വ ആഘോഷത്തില്‍ ഉണ്ടായിരുന്നു.”

”നിതാ അംബാനിയുടെ നൃത്തമായിരുന്നു അവയില്‍ പ്രധാനം. ആഘോഷത്തിന്റെ പകിട്ടിനൊപ്പം വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യം എടുത്തറിയിക്കുന്ന ഇത്തരം നിമിഷങ്ങള്‍ കൂടി ചേര്‍ന്നപ്പോഴാണ് അത് മനോഹരമായത്” എന്നാണ് സാറ അലിഖാന്‍ പറയുന്നത്.

അതേസമയം, അനന്ത് അംബാനിയുടെ പ്രീ വെഡിംഗ് ആഘോഷങ്ങള്‍ക്കായി ലോകത്തെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റികളുടെ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. ഹോളിവുഡിലെ സൂപ്പര്‍ ഗായിക റിഹാനയും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 70 കോടിയോളം രൂപ പ്രതിഫലം നല്‍കിയാണ് റിഹാനയെ അംബാനി കുടുംബം ആഘോഷത്തില്‍ എത്തിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം