ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത റാവുവിന്റെയും മകനായ ഇബ്രാഹിം എപ്പോഴാണ് സിനിമയിലെത്തുക എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനായി ഇബ്രാഹിമിനും തല്‍പര്യമാണെന്നുള്ള കാര്യമാണ് നടിയും സഹോദരിയുമായ സാറാ അലിഖാന്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ആദ്യം പഠനം പൂര്‍ത്തിയാക്കണം എന്നാണ് സാറയുടെ ആവശ്യം. “”അവന്‍ കോളേജില്‍ പോകാന്‍ പോലും തുടങ്ങിയിട്ടില്ല. അഭനയം അവന് താല്‍പര്യമുള്ള കാര്യമാണ്. ലോസ് ആഞ്ചസില്‍ പോയി സിനിമ പഠിക്കാനും അവന്‍ ഒരുങ്ങുന്നുണ്ട്. അവന് എന്തെങ്കിലും ചെയ്യെണമെന്ന് തോന്നുകയാണെങ്കില്‍ അവന്‍ അത് ചെയ്യും”” എന്ന സാറ ബോളിവുഡ് ഹംങ്കാമയോട് പറഞ്ഞു.
സാറയും ആദ്യം മുതലേ നടിയാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കൊളംമ്പിയ സര്‍വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സാറ അഭിനയത്തിലേക്ക് തിരിഞ്ഞത്.