ഒരു വെള്ളിയാഴ്ച എടുത്തു ഉയര്‍ത്തുകയും മറ്റൊരു വെള്ളിയാഴ്ച വലിച്ച് എറിയപ്പെടുകയും ചെയ്യുന്ന ജീവിതമാണ് സിനിമാക്കാരുടെത്: ഷാരൂഖ് ഖാന്‍

സിനിമയുടെ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകര്‍ ആണെന്ന് ഷാരൂഖ് ഖാന്‍. ഒരു വെള്ളിയാഴ്ചയില്‍ എടുത്തുയര്‍ത്തപ്പെടുന്നതും മറ്റൊരു വെള്ളിയാഴ്ചയില്‍ വലിച്ചെറിയപ്പെട്ടേക്കാവുന്നതുമായ ജീവിതമാണ് സിനിമാക്കാരുടേത് എന്നാണ് ഷാരൂഖ് പറയുന്നത്.

ഞാന്‍ ചെയ്ത സിനിമ ഏറ്റവും മികച്ചതാണെന്ന് സിനിമ ചെയ്യുന്നവര്‍ക്ക് തോന്നിയേക്കാം. പക്ഷേ സിനിമ വിജയിക്കുന്നത് പ്രേക്ഷകന്റെ അഭിരുചി അനുസരിച്ചാണ്. ഒരു വെള്ളിയാഴ്ചയില്‍ എടുത്തുയര്‍ത്തപ്പെടുന്നതും മറ്റൊരു വെള്ളിയാഴ്ചയില്‍ വലിച്ചെറിയപ്പെട്ടേക്കാവുന്നതുമായ ജീവിതമാണ് സിനിമാക്കാരുടേത്.

സിനിമയുടെ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകരാണ് എന്നാണ് ഷാരൂഖിന്റെ വാക്കുകള്‍. ഷാര്‍ജ ബുക്ക് ഫെയറില്‍ അതിഥിയായി എത്തിയപ്പോള്‍ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു ഷാരൂഖ്. അതേസമയം, ‘പത്താന്‍’ ആണ് ഷാരൂഖിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം റിലീസിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും വേഷമിടും. 2017ല്‍ പുറത്തിറങ്ങിയ ‘സീറോ’ സിനിമയ്ക്ക് ശേഷം ഷാരൂഖിന്റെതായി എത്തുന്ന പുതിയ ചിത്രമാണ് പത്താന്‍.

കരിയറില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു ഷാരൂഖ്. സീറോ സിനിമയ്ക്ക് ശേഷം ഈ വര്‍ഷം റിലീസ് ചെയ്ത ‘ബ്രഹ്‌മാസ്ത്ര’യിലാണ് താരം വീണ്ടും അഭിനയിച്ചത്. ഈ സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Latest Stories

ഗൗരി ലങ്കേഷ് വധം; വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കോടതി; അവസാന പ്രതിയ്ക്കും ജാമ്യം

കായിക താരത്തെ പീഡിപ്പിച്ച സംഭവം; ഇതുവരെ അറസ്റ്റിലായത് 20 പേര്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിത കമ്മീഷന്‍

സീരിയല്‍ സെറ്റിലെ ലൈംഗികാതിക്രമം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന; മഹാവികാസ് അഘാഡിയിലെ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍

കാട്ടുതീയില്‍ വീടും 10 ഒളിംപിക് മെഡലുകളും നഷ്ടപ്പെട്ടു, വളര്‍ത്തുനായയെ രക്ഷിച്ചു: മുന്‍ യുഎസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍

ജീവിക്കുക ജീവിക്കാനനുവദിക്കുക, കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ല; ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

വിദേശപിച്ചില്‍ മികച്ച ശരാശരി ഉള്ള ചുരുക്കം കളിക്കാരില്‍ ഒരാള്‍, കഠിന സാഹചര്യങ്ങളില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മണിക്കൂറുകളും ക്രീസില്‍ നിന്ന വന്‍മതില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ജോസഫ്; എറണാകുളം അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരശ്ശീല വീണു

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍; കോടതിയില്‍ എഴുതി നല്‍കി എസ്എഫ്‌ഐഒയും ഇന്‍കം ടാക്‌സും

ഇന്ധനം നിറയ്ക്കാന്‍ മറക്കല്ലേ; തിങ്കളാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും