സുഹാന സിനിമയില്‍ വന്നത് എനിക്ക് ഇരട്ടി സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്; വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

മകള്‍ സുഹാന ഖാന്‍ സിനിമയിലേക്ക് എത്തിയത് തനിക്ക് ഇരട്ടി സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് ഷാരൂഖ് ഖാന്‍. ഒരു ചാറ്റ് ഷോയില്‍ മക്കളുടെ ഭാവിയെ കുറിച്ച് സംസാരിക്കവെയാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം പറഞ്ഞത്. കരിയറില്‍ എന്തായി തീരണമെന്ന് തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ സ്വതന്ത്ര്യം മക്കള്‍ക്ക് കൊടുത്തിട്ടുണ്ടെന്ന് ഷാരൂഖ് വ്യക്തമാക്കി.

”മകള്‍ സിനിമാ മേഖലയില്‍ എത്തിയത് ഇരട്ട സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. നമുക്ക് കാത്തിരിക്കാനും ഉത്കണ്ഠപ്പെടാനും നിരവധി വെള്ളിയാഴ്ചകളുണ്ട്, ബോക്സ് ഓഫീസിന്റെ ത്രില്ലുകളും വേവലാതികളും ഉണ്ട്. എന്നാലും എനിക്ക് വളരെ സന്തോഷമുണ്ട്” എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

സിനിമയിലേക്ക് വരണം എന്നത് മകള്‍ തന്നെ എടുത്ത തീരുമാനമാണെന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കുന്നുണ്ട്. ”അവള്‍ തന്നെയാണ് സിനിമയില്‍ എത്തണം എന്ന തീരുമാനം എടുത്തത്, അതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു കുടുംബമെന്ന നിലയില്‍ ഞാനും ഗൗരിയും മക്കളോട് ഒരിക്കലും ഇത് ചെയ്യൂ, അത് ചെയ്യൂ എന്ന് പറഞ്ഞിട്ടില്ല.”

”അവര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്റെ മകള്‍ അഭിനേതാവാകാന്‍ തീരുമാനിച്ചു, മകന്‍ സംവിധാനം പഠിക്കാന്‍ തീരുമാനിച്ചു. അതുകൊണ്ടു തന്നെ ഇരുവരും സിനിമയിലേക്കാണ് എത്തുന്നത്” എന്നും ഷാരൂഖ് വ്യക്തമാക്കി. ‘ആര്‍ച്ചീസ്’ എന്ന ചിത്രത്തിലൂടെയാണ് സുഹാന ഖാന്‍ സിനിമയില്‍ എത്തിയിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയ ചിത്രം കാര്യമായി ശ്രദ്ധ നേടിയിട്ടില്ല. അതേസമയം, 1000 കോടി ക്ലബ്ബ് ചിത്രങ്ങള്‍ക്ക് പിന്നാലെ ഷാരൂഖ് ഖാന്റെതായി ‘ഡങ്കി’ എന്ന ചിത്രമാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. ഡിസംബര്‍ 21ന് റിലീസ് ചെയ്ത ചിത്രം 300 കോടി കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്നും നേടിയിരിക്കുന്നത്.

Latest Stories

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ