‘പഠാന്‍’ സിനിയുടെ യഥാര്‍ത്ഥ കളക്ഷനെ എത്രയാണെന്ന ചോദ്യത്തോട് പ്രതികരിച്ച് ഷാരൂഖ് ഖാന്‍. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് ക്വസ്റ്റിയന്‍ ആന്‍സര്‍ സെഷനിലാണ് താരം എത്തിയത്. ഇതിനിടെയാണ് ഒരു ആരാധകന്‍ പഠാന്റെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയാണെന്ന് ചോദിച്ചത്.
”5000 കോടി സ്‌നേഹം. 3000 കോടി അഭിനന്ദനം. 3250 കോടി ആലിംഗനം. 2 ബില്യണ്‍ പുഞ്ചിരികള്‍. ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ അക്കൗണ്ടന്റ് എന്താണ് പറയുന്നത്?” എന്നാണ് ഷാരൂഖ് നല്‍കിയ മറുപടി. 10 ദിവസം കൊണ്ട് ലോകമാകെ 700 കോടിയിലേറിയാണ് പഠാന്റെ കളക്ഷന്‍.
”ഞാന്‍ പഠാന്‍ അഞ്ചു തവണ കണ്ടു. ഇനിയും അഞ്ചു തവണ കാണും. ആ 700 കോടിയില്‍ നിന്ന് എനിക്ക് എന്തെങ്കിലും കിട്ടുമോ” എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. ”ഇല്ല, വിനോദം… വിനോദം… വിനോദം മാത്രം. പണം കിട്ടാന്‍ പണിയെടുക്കണം” എന്നാണ് ഷാരൂഖിന്റെ മറുപടി.
കേരളത്തില്‍ നിന്നും പത്ത് കോടിക്ക് മുകളിലാണ് പഠാന്‍ നേടിയത്. സിനിമയ്‌ക്കൊപ്പം എത്തിയ മലയാള സിനിമകളേക്കാള്‍ മികച്ച പ്രകടനമാണ് പഠാന്‍ കാഴ്ചവയ്ക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണിത്.