‘പഠാന്‍’ ചിത്രത്തിന്റെ ഗംഭീര വിജയം ആഘോഷിക്കുകയാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. ചിത്രം 1000 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി താരം ഇപ്പോള്‍ സ്ഥിരമായി ട്വിറ്ററില്‍ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. താരം നല്‍കുന്ന മറുപടികള്‍ വൈറലാകാറുമുണ്ട്.
അത്തരത്തില്‍ ഒരു ചോദ്യവും അതിന് ഷാരൂഖ് നല്‍കിയ രസകരമായ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘നിങ്ങള്‍ക്ക് 57 വയസായി എന്ന് കളവ് പറഞ്ഞതിന് ഞാന്‍ കേസ് കൊടുക്കാന്‍ പോവുകയാണ്’ എന്നാണ് ഷര്‍ട്ടിടാതെ ഷാരൂഖ് ഖാന്റെ ചിത്രം പങ്കുവച്ച് ഒരാള്‍ കുറിച്ചത്.
ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ഷാരൂഖ് എത്തി. ‘ദയവായി അങ്ങനെയൊന്നും ചെയ്യരുത് ഞാന്‍ കള്ളം പറഞ്ഞതായി സമ്മതിക്കുന്നു. എനിക്ക് ഇപ്പോള്‍ 30 വയസായി. അതിനാലാണ് എന്റെ അടുത്ത പടത്തിന് ജവാന്‍ എന്ന് പേരിട്ടത്’ എന്നാണ് ഷാരൂഖിന്റെ മറുപടി. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ജനുവരി 26ന് റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.