‘പഠാന്‍’ സിനിമയുടെ ഗംഭീര വിജയം ‘ജവാന്‍’ എന്ന സിനിമയിലും ഷാരൂഖ് ഖാന്‍ നേടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഷാരൂഖിന്റെ രണ്ടാം വരവില്‍ പഠാനൊപ്പം പ്രതീക്ഷയില്‍ തന്നെയായിരുന്നു ജവാനും. ഈ വര്‍ഷം ജൂണ്‍ 2ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യപിച്ചിരുന്നത്.
എന്നാല്‍ ജൂണ്‍ 2ന് ചിത്രം എത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഷൂട്ടിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. ജവാന്‍ പോലെ ഒരു വലിയ ചിത്രത്തിന് കൂടുതല്‍ സമയം ആവശ്യമാണ് എന്നാണ് ഷാരൂഖ് കരുതുന്നത്.
അവസാന എഡിറ്റുകള്‍ പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അറ്റ്‌ലിയുടെ വിശ്വാസം എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ബോളിവുഡ് മാധ്യമങ്ങളില്‍ നിറയുന്നത്. ജൂണ്‍ 2ന് ചിത്രം എത്തിയില്ലെങ്കില്‍ പിന്നീട് ഒക്ടോബറിലേയ്ക്ക് മാറ്റുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
എഡിറ്റിംഗിലെ പുരോഗതികള്‍ വിലയിരുത്തിയ ശേഷം ഫൈനല്‍ ഡേറ്റില്‍ ഷാരൂഖും അറ്റ്‌ലിയും ധാരണയിലെത്തും. ഏറ്റവും മികച്ച രീതിയില്‍ ജവാനെ പ്രേക്ഷകരില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ എല്ലാ വശവും പരിഗണിച്ചാകും തീരുമാനമെടുക്കുക.
നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. വിജയ് സേതുപതി, സാനിയ മല്‍ഹോത്ര, പ്രിയാമണി എന്നീ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗസ്റ്റ് റൊളില്‍ ദീപിക പദുക്കോണ്‍ എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.