'പത്താന്' തിരിച്ചെത്താന്‍ സമയമായി, രാജ്യത്തിനായി പോരാടാന്‍ ഷാരൂഖ് ഖാന്‍; ട്രെയ്‌ലര്‍ ട്രെന്‍ഡിംഗില്‍

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ‘പത്താന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ 4 മില്യണിന് അടുത്ത് ആളുകളാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. രാജ്യത്തെ രക്ഷിക്കുന്നതിനായി പടപൊരുതുന്ന ഉദ്യോഗസ്ഥരായാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും ചിത്രത്തില്‍ എത്തുന്നത്.

ജോണ്‍ എബ്രഹാം ആണ് വില്ലന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം പ്രേക്ഷകരെ നിരുത്സാഹപ്പെടുത്തില്ലെന്ന് ട്രെയ്‌ലര്‍ ഉറപ്പുനല്‍കുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ന് തിയേറ്ററുകളില്‍ എത്തും.

ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പത്താന്‍ തിയേറ്ററുകളിലെത്തും. അതേസമയം, ചിത്രത്തിന്റെതായി പുറത്തു വന്ന ഗാനം വിവാദത്തില്‍ അകപ്പെട്ടിരുന്നു.

‘ബേശരം രംഗ്’ എന്ന ഗാനരംഗത്തില്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതിന് എതിരെയാണ് സംഘപരിവാറും ഹിന്ദു സംഘടനകളും രംഗത്തെത്തിയത്. സിനിമയ്‌ക്കെതിരെ വ്യാപകമായി ബഹിഷ്‌ക്കരണാഹ്വാനങ്ങളും ഉയര്‍ന്നിരുന്നു. ഷാരൂഖ് ഖാനെ കൊല്ലുമെന്ന് വരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി