ദുബായിലെ റോഡ് ബ്ലോക്ക് ചെയ്ത് പൊലീസ്; 'പഠാനി'ലെ ആ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ.. മേക്കിംഗ് വീഡിയോ

ബോളിവുഡിനെ കൈപ്പിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ‘പഠാന്‍’ സിനിമ റിലീസ് ചെയ്ത് 16 ദിവസങ്ങള്‍ക്കുള്ളില്‍ 887 കോടി കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ എല്ലാം ഗംഭീരമായിരുന്നു. പഠാന്റെ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തിലെ പ്രധാനപ്പെട്ട ആക്ഷന്‍ സ്വീക്വന്‍സുകളില്‍ ഒന്നായ ഷാരൂഖ് ഖാന്‍-ജോണ്‍ എബ്രഹാം ഫൈറ്റിന്റെ മേക്കിംഗ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കു മുന്നിലുള്ള ബൊളിവാഡയിലാണ് ചിത്രീകരണം നടന്നത്.

ഒരു ഭാഗത്തെ റോഡ് മുഴുവന്‍ ബ്ലോക്ക് ചെയ്തു കൊണ്ടാണ് ഷൂട്ടിംഗ് നടത്തിയത്. ദുബായ് പൊലീസിന്റെയും അധികൃതരുടെയും സഹായത്തോടെയാണ് ഷൂട്ടിംഗ് ചെയ്യാന്‍ സാധിച്ചതെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് പറയുന്നുണ്ട്.

ഇതാദ്യമായാണ് ഒരു സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ബൊളിവാഡ് റോഡ് പൊലീസ് ബ്ലോക്ക് ചെയ്യുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രമെന്ന നിലയില്‍ പഠാന്‍ പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു.

ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പ്രതിനായക വേഷത്തില്‍ എത്തിയിരുന്നു. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സ് അടിസ്ഥാനമാക്കിയാണ് ‘ടൈഗര്‍’ സിനിമാ സീരിസിലെ അതേ കഥാപാത്രമായി സല്‍മാന്‍ പഠാനില്‍ വേഷമിട്ടത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ