കോടികളുടെ കണക്ക് പറയുകയല്ല ഞങ്ങളുടെ ലക്ഷ്യം, സിനിമയില്‍ കാണിക്കുന്നത് ഗൗരവത്തോടെ എടുക്കരുത്: ഷാരൂഖ് ഖാന്‍

കോടികളുടെ പ്രതിഫലമല്ല പ്രേക്ഷകരുടെ സ്‌നേഹം മാത്രമാണ് ലക്ഷ്യമെന്ന് ഷാരൂഖ് ഖാന്‍. ‘പഠാന്‍’ സിനിമയുടെ വിജയാഘോഷത്തെ തുടര്‍ന്നാണ് ഷാരൂഖ് സംസാരിച്ചത്. സിനിമയിലെ സംഭാഷണങ്ങള്‍ ആരെയും മുറിവേല്‍പ്പിക്കാനല്ല ആസ്വാദനം ലക്ഷ്യമാക്കി മാത്രമുള്ളതാണ്. സാഹോദര്യമാണ് സിനിമയുടെ വിജയശില്‍പി എന്നാണ് ഷാരൂഖ് പറയുന്നത്.

സിനിമ ഏതു ഭാഷയില്‍ ആയാലും ആര് ചെയ്താലും അത് സാഹോദര്യവും സ്‌നേഹവും ദയയും പകരുന്നതാകണം. സിനിമയിലെ കഥാപാത്രം വില്ലനോ ദുഷ്ടനോ ആരോ ആകട്ടെ പക്ഷേ ആ കഥാപാത്രം അഭിനയിക്കുന്ന നടന്‍ അല്ലെങ്കില്‍ നടി മോശക്കാരാകുന്നില്ല.

അയാളുടെ സ്വഭാവമല്ല സിനിമയില്‍ കാണുന്നത്. ഞാന്‍, ജോണ്‍, ദീപിക തുടങ്ങി എല്ലാ താരങ്ങളും പ്രേക്ഷകരെ സന്തോഷിപ്പിക്കാനാണ് സിനിമ ചെയ്യുന്നത്. സിനിമയില്‍ ഞങ്ങള്‍ പറയുന്ന സംഭാഷണം ആരെയും മുറിവേല്‍പ്പിക്കാനല്ല മറിച്ച് പ്രേക്ഷകരെ ആസ്വദിപ്പിക്കാന്‍ മാത്രമുള്ളതാണ്.

തമാശയ്‌ക്കോ ആസ്വാദനത്തിനോ വേണ്ടി സിനിമയില്‍ എന്തെങ്കിലും കാണിക്കുകയോ പറയുകയോ ചെയ്യുന്നെങ്കില്‍ അത് ഗൗരവതരമായി എടുക്കരുത്. അമര്‍ അക്ബര്‍ ആന്റണി ഒരുമിച്ച് ചേരുമ്പോഴാണ് സിനിമ ഉണ്ടാകുന്നത്. ദീപിക അമറും ഞാന്‍ അക്ബറും ജോണ്‍ ഏബ്രഹാം ആന്റണിയും ആയപ്പോഴാണ് പഠാന്‍ വിജയമായി മാറിയത്.

ഞങ്ങള്‍ പേക്ഷകരെ സ്‌നേഹിക്കുന്നു. അതുപോലെ പ്രേക്ഷകരും തിരിച്ചു ഞങ്ങളെ സ്‌നേഹിക്കണമെന്ന് ആഗ്രഹിക്കുന്നു. അല്ലാതെ കോടികളുടെ കണക്ക് പറയുകയല്ല ഞങ്ങളുടെ ലക്ഷ്യം. പ്രേക്ഷകരുടെ സ്‌നേഹത്തേക്കാള്‍ വലിയ പ്രതിഫലവും വിജയവുമില്ല എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

Latest Stories

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു