മരണം വരെ അഭിനയിക്കണം.. സംവിധായകന്‍ കട്ട് പറഞ്ഞാലും പിന്നെ ഞാന്‍ ഉണരില്ല: ഷാരൂഖ് ഖാന്‍

മരണം വരെ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലിലെ ഒരു സംവാദത്തിനിടെയാണ് ഷാരൂഖ് സംസാരിച്ചത്. എന്നും അഭിനയിച്ചു കൊണ്ടേയിരിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് താരം, അഭിനയിച്ചു കൊണ്ടിരിക്കവെ മരിക്കണം എന്നാണ് ആഗ്രഹമെന്ന് തുറന്നു പറഞ്ഞത്.

”ഞാന്‍ മരിക്കുന്ന ദിവസം, സെറ്റില്‍ ആരെങ്കിലും ആക്ഷന്‍ പറയണം, പക്ഷെ കട്ട് പറഞ്ഞാലും ഞാന്‍ എഴുന്നേല്‍ക്കില്ല. അങ്ങനെ മരിക്കണം എന്നാണ് എന്റെ ആഗ്രഹം. മരണം വരെ അഭിനയം തുടരണം എന്നാണ് എന്റെ ആഗ്രഹം” എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. ഇതിനൊപ്പം താന്‍ അഭിനയത്തിലാണ് സന്തോഷം കണ്ടെത്തുന്നത് എന്നും ഷാരൂഖ് പറയുന്നുണ്ട്.

”ഞാനൊരു സീരിയസ് ആക്ടര്‍ അല്ല. പക്ഷെ എന്നെ അതിശയിപ്പിക്കുന്ന എന്തെങ്കിലും അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരില്‍ കണ്ടാല്‍ അത് ഞാന്‍ സൂക്ഷിക്കും. എന്റെ ജീവിതത്തിലെ സന്തോഷങ്ങള്‍ ഞാന്‍ അഭിനയത്തിലൂടെയാണ് ആഘോഷിക്കാറ്.”

”എനിക്ക് നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിവ് ഉണ്ടെങ്കില്‍, എന്നെ സംബന്ധിച്ചിടത്തോളം, ഭ്രാന്തമായി അല്ല, അതിശയകരമായി, ഭ്രാന്തമായ ശാസ്ത്രത്തിലൂടെ ഏത് സെന്‍സിലും അതിന് സാധിക്കും. സ്‌നേഹം പങ്കിടാന്‍ ഞാന്‍ സന്തോഷം നല്‍കാന്‍ ആഗ്രഹിക്കുന്നു. കല, പെയ്ന്റിങ്, പാട്ട്, സംഗീതം എല്ലാം എനിക്ക് ഒരുപോലെയാണ്. ഒരു വ്യത്യാസവുമില്ല.”

”എനിക്ക് രണ്ട് മിനുറ്റ് നേരം എങ്കിലും നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ സാധിച്ചാല്‍ അത് സ്‌നേഹമാണ്. എനിക്ക് ആരെയെങ്കിലും 50 വര്‍ഷത്തോളം പ്രണയിക്കാന്‍ കഴിഞ്ഞാല്‍ അത് എന്റര്‍ടെയ്ന്‍മെന്റ് ആണ്. എനിക്ക് 30 സെക്കന്‍ഡ് എങ്കിലും എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അത് ക്രിയേറ്റീവ് ആണ്.”

”അതുകൊണ്ട് എല്ലാം ഒന്നിച്ച് ചേര്‍ത്ത് സന്തോഷം പങ്കിടാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു. ചിലപ്പോള്‍ അത് പറ്റില്ല. അത് എന്നെ സങ്കടപ്പെടുത്തും. എന്തുകൊണ്ടാണ് ആളുകള്‍ എന്നെ നിരാശപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് അവര്‍ക്ക് വേണ്ടത്ര സ്‌നേഹമോ വിനോദമോ ക്രിയേറ്റിവിറ്റിയോ നല്‍കാന്‍ കഴിയാത്തത് എന്ന് തോന്നും” എന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ