ഷാരൂഖ് ഖാനും വധഭീഷണി; ഇനി മുതല്‍ വൈ പ്ലസ് സുരക്ഷ, ഒപ്പം സായുധരായ ഉദ്യോഗസ്ഥരും

ഷാരൂഖ് ഖാനെതിരെയും വധഭീഷണി. റായ്പുരില്‍ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈസാന്‍ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണി സന്ദേശമെത്തിയിരുന്നു. തുടര്‍ന്ന്, വൈ പ്ലസ് കാറ്റഗറി സുരക്ഷയും പൊലീസ് അദ്ദേഹത്തിന് ഏര്‍പ്പാടാക്കിയിരുന്നു. ആറ് ഉദ്യോഗസ്ഥരാണ് ഷാരൂഖിനൊപ്പമുള്ളത്. നേരത്തെ സായുധരായ രണ്ട് ഉദ്യോഗസ്ഥര്‍ ആയിരുന്നു ഷാരൂഖിനൊപ്പം ഉണ്ടായിരുന്നത്.

സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങില്‍ നിന്നും നിരവധി ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതിനിടെയാണ് ഷാരൂഖ് ഖാനെതിരെയും ഭീഷണികള്‍ എത്തുന്നത്. അതേസമയം, സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കിയ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് കോടി നല്‍കാന്‍ ആവശ്യപ്പെട്ടയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാന്‍ സ്വദേശിയും വെല്‍ഡറുമായ ഭിഖാറാം ജലറാം ബിഷ്ണോയിയെ കര്‍ണാടകയില്‍ നിന്നാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര ആന്റി ടെറര്‍ സ്‌ക്വാഡില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ ആദ്യം ഹവേരി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പിന്നീട് മുംബൈ പൊലീസിന് കൈമാറുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ