ഗംഭീര തുടക്കം ആവര്‍ത്തിക്കാനാവാതെ ഷാരൂഖ് ഖാന്‍! ഹിറ്റ് ലിസ്റ്റിലേക്ക് 'ഡങ്കി' എത്തില്ല? ഓപ്പണിംഗ് ദിനത്തില്‍ ഏറ്റവും കുറഞ്ഞ കളക്ഷന്‍; റിപ്പോര്‍ട്ട്

ഈ വര്‍ഷം ബ്ലോക്ബസ്റ്റര്‍ ലിസ്റ്റിലേക്ക് ഷാരൂഖ് ഖാന്റെ ‘ഡങ്കി’ എത്തില്ലെന്ന് സൂചനകള്‍. ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ചിത്രത്തിന് ഒരു ഗംഭീര തുടക്കം ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചിട്ടില്ല എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

30 കോടി രൂപയാണ് ഡങ്കിയുടെ ആദ്യ ദിന കളക്ഷന്‍ എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ടുകള്‍. മികച്ച തുടക്കമാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ചത്ര സ്വീകാര്യതയോ കളക്ഷനോ ഡങ്കിക്ക് നേടാനായിട്ടില്ല. ഈ വര്‍ഷം ഒരു ഷാരൂഖ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ കളക്ഷന്‍ ആണിത്.

പഠാന് 57 കോടിയായിരുന്നു ഓപ്പണിംഗ് ഡേ കളക്ഷന്‍ ആയി ലഭിച്ചിരുന്നത്. 89.5 കോടിയായിരുന്നു ജവാന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങളെ പോലെ ഡങ്കിക്ക് 1000 കോടി ക്ലബ്ബ് എന്ന നേട്ടത്തിലേക്ക് എത്താന്‍ സാധിക്കില്ല എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്.

അനധികൃത കുടിയേറ്റം പശ്ചാത്തലമാക്കി ഒരുക്കിയ കോമഡി ഡ്രാമ ആയാണ് ഡങ്കി ഒരുക്കിയത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖിനൊപ്പം തപ്‌സി പന്നു, വിക്കി കൗശല്‍, ബൊമന്‍ ഇറാനി, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം