100 കോടിയല്ല ഷാരൂഖിന്റെ പ്രതിഫലം, അതുക്കും താഴെ..; 'ഡങ്കി'യിലെ താരങ്ങളുടെ പ്രതിഫലകണക്ക് പുറത്ത്

ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’ പ്രഭാസിന്റെ ‘സലാര്‍’, മോഹന്‍ലാലിന്റെ ‘നേര്’ എന്നീ ചിത്രങ്ങള്‍ക്കൊപ്പം ക്ലാഷ് റിലീസ് ആയാണ് തിയേറ്ററില്‍ എത്താനൊരുങ്ങുന്നത്. ഡിസംബര്‍ 22ന് ആണ് ചിത്രത്തിന്റെ റിലീസ്. ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങളുടെ ഗംഭീര വിജയത്തിന് ശേഷം എത്തുന്ന ഡങ്കിയ്ക്കായി ഷാരൂഖ് വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചകളില്‍ നിറയുന്നത്.

ഡങ്കിയില്‍ 100 കോടിയിലേറെ ഷാരൂഖ് പ്രതിഫലമായി വാങ്ങുന്നുണ്ട് എന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ഷാരൂഖ് എത്തിയെങ്കിലും ‘ഡങ്കി’യിലെ പ്രതിഫലത്തെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന് കോയിമോയി റിപ്പോര്‍ട്ട് ചെയ്യുന്നു.

28 കോടിയാണ് ഡങ്കിയിലെ ഷാരൂഖിന്റെ പ്രതിഫലം. ഷാരൂഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് ഇന്റര്‍നാഷണലാണ് ഡങ്കിയുടെ നിര്‍മാണ പങ്കാളിലൊന്ന്. രാജ്കുമാര്‍ ഹിറാനി, ജ്യോതി ദേശ് പാണ്ഡെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍.

28 കോടി കൂടാതെ സിനിമയുടെ വരുമാനത്തിന് അനുസൃതമായി ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഷാരൂഖിന് ഒരു വിഹിതം ലഭിക്കും. നായിക തപ്സി പന്നുവിന്റെ പ്രതിഫലം 11 കോടിയാണ്. വിക്കി കൗശലിന്റെ പ്രതിഫലം 12 കോടിയോളം വരും.

മറ്റു താരങ്ങളായ ബൊമന്‍ ഇറാനിക്കും സതീഷ് ഷായ്ക്കും യഥാക്രമം 15 കോടിയും 7 കോടിയുമാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ മുരളീധരന്‍.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി