അടുത്ത 1000 കോടി പടം ലോഡിംഗ്; ഷാരൂഖ് ഖാന്റെ 'ഡങ്കി' ടീസര്‍ എത്തി

ഈ വര്‍ഷത്തെ മൂന്നാമത്തെ ബ്ലോക്ബസ്റ്റര്‍ സമ്മാനിക്കാന്‍ ഒരുങ്ങി ഷാരൂഖ് ഖാന്‍. തന്റെ പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയാണ് പുതിയ ചിത്രം ‘ഡങ്കി’യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തപ്‌സി പന്നുവാണ് നായിക.

ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. വിക്കി കൗശല്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ബൊമ്മന്‍ ഇറാനിയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.

സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ മുരളീധരന്‍. ചിത്രം ഡിസംബര്‍ 22ന് ആണ് റിലീസ് ചെയ്യുന്നത്. പ്രഭാസ്-പ്രശാന്ത് നീലിന്റെ ‘സലാര്‍: പാര്‍ട്ട് 1-സീസ്ഫയര്‍’ ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് ആയാണ് ഡങ്കി എത്തുന്നത്.

അതേസമയം, ഗംഭീര വിജയം നേടി ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ഡങ്കി ഈ വര്‍ഷത്തെ അടുത്ത ബ്ലോക്ബസ്റ്റര്‍ ആകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 1000 കോടി കളക്ഷന്‍ പിന്നിട്ടാണ് ആഗോളതലത്തില്‍ സൂപ്പര്‍ ഹിറ്റ് അടിച്ചത്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി