'മന്ന'ത്തിന്റെ നെയിംപ്ലേറ്റ് വജ്രങ്ങള്‍ പതിച്ചതോ? ഗൗരി ഖാന്‍ പറയുന്നു

മുംബൈയിലുള്ള ഷാരൂഖ് ഖാന്റെ വീടിന് മുന്നില്‍ താരത്തെ ഒന്നു കാണാനായി ആരാധകര്‍ എത്താറുണ്ട്. ബംഗ്ലാവിന് മുന്നില്‍ മന്നത്ത് എന്ന് എഴുതിയ ബോര്‍ഡ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നെയിംപ്ലേറ്റില്‍ വജ്രം കൊണ്ടാണോ മന്നത്ത് എന്ന് എഴുതിയിരിക്കുന്നത് എന്നുള്ള സംയശത്തിലാണ് ആരാധകര്‍.

ഷാരുഖിന്റെ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്‍ ഇതിന് വിശദീകരണവുമായി സോഷ്യല്‍ മീഡിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ട്രാന്‍സ്പരന്റായ ക്രിസ്റ്റലുകള്‍ ഉപയോഗിച്ചാണ് നെയിംപ്ലേറ്റ് നിര്‍മ്മിച്ചതെന്നും അതു പോസിറ്റീവ് എനര്‍ജി നല്‍കുമെന്നും ഗൗരി പറയുന്നു.

”നിങ്ങളുടെ ഭവനത്തിന്റെ മുന്‍ഭാഗമെന്നത് സുഹൃത്തുകളും, കുടുംബാംഗങ്ങളും കടന്നു വരുന്ന വഴിയാണ്. ട്രാന്‍സ്പരന്റ് ക്രിസ്റ്റലുകള്‍ പോസ്റ്റീവ് എനര്‍ജി നിലനിര്‍ത്തുന്നു. അങ്ങനെ ശാന്തത ഉണ്ടാകുന്നു. നെയിംപ്ലേറ്റുമായി ചുറ്റിപ്പറ്റി കേള്‍ക്കുന്ന വിവാദങ്ങള്‍ക്കുളള മറുപടി കൂടിയാണിത്” എന്നാണ് ഗൗരി കുറിച്ചിരിക്കുന്നത്.

‘ഗൗരി ഖാന്‍ ഡിസൈന്‍സ്’ എന്ന സ്ഥാപനം നടത്തുന്ന ഗൗരി തന്നെയാണ് മന്നത്തിന്റെയും മുംബൈ സാന്റക്രൂസിലെ ഷാറൂഖിന്റെ ഓഫീസിന്റെയും ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. ‘ഡ്രീം ഹോംസ് വിത്ത് ഗൗരി ഖാന്‍’ എന്ന ഷോയും അവര്‍ ആരംഭിച്ചിരുന്നു.

അതേസമയം, ‘പത്താന്‍’ ആണ് ഷാരൂഖിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 2018ല്‍ എത്തിയ ‘സീറോ’ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണിത്. തുടര്‍ച്ചയായി സിനിമകള്‍ പരാജയമായ പശ്ചാത്തലത്തില്‍ ഷാരൂ്ഖ് അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. രണ്‍ബിര്‍-ആലിയ ചിത്രം ‘ബ്രഹ്‌മാസ്ത്ര’യിലാണ് താരം പിന്നീട് അഭിനയിച്ചത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം