കിംഗ് ഖാന്റെ വസതിയില്‍ താമസിക്കാം, ഒരു രാത്രിയ്ക്ക് രണ്ട് ലക്ഷം!

ഷാരൂഖ് ഖാന്റെ പ്രൗഢ ഗംഭീരമായ മാളികയാണ് മുംബൈയിലെ മന്നത്ത് എന്ന വസതി. മന്നത്ത് മുതല്‍ ദുബായിലുള്ള ജന്നത്ത് വരെ കോടികള്‍ വിലയുള്ള ആഡംബര വസതികള്‍ ഷാരൂഖിനുണ്ട്. മുംബൈയിലെ ബാന്ദ്രയിലാണ് ഈ വീട്. ഷാരൂഖിന്റെ കാലിഫോര്‍ണിയയിലെ വീട് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഈ വീട്ടില്‍ ഒരു ദിവസം താമസിക്കണമെങ്കില്‍ ചിലവഴിക്കേണ്ട തുകയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. രണ്ട് ലക്ഷം രൂപയാണ് ഒരു രാത്രി ഈ മാളികയില്‍ താമസിക്കാന്‍ ചിലവിടേണ്ടത് എന്നാണ് പ്രചാരണം. എന്നാല്‍ ഇതിന്റെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. 14,000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മാളിക കാലിഫോര്‍ണിയയിലെ പ്രധാന ആകര്‍ഷണമാണ്.

എന്നാല്‍ ഷാരൂഖിന്റെ ഏറ്റവും പ്രസിദ്ധമായ മുംബൈയിലെ മന്നത്ത് തന്നെയാണ്. കടലിന് അഭിമുഖമായി ഇരിക്കുന്ന ഈ ബംഗ്ലാവില്‍ 5 ബെഡ്റൂമുകളും, ലൈബ്രറി, ജിം, പൂള്‍, സിനിമാ തിയേറ്റര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.

ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ ഡിസൈനില്‍ പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകള്‍ ഒത്തു ചേര്‍ത്താണ് ഈ വീട് ഡിസൈന്‍ ചെയ്തത്. ഷാരൂഖ് ഖാന്റെ ദുബായിലെ വസതിയുടെ പേര് ജന്നത്ത് എന്നാണ്. ഡല്‍ഹിയില്‍ ഹോളിഡേ റിസോര്‍ട്ടും ഇവര്‍ക്കുണ്ട്. മുംബൈയില്‍ മറ്റൊരു ഹോളിഡേ ഹോം കൂടി ഷാരൂഖിനുണ്ട്.

ലണ്ടനിലെ പാര്‍ക്ക് ലെയ്നിലുള്ള ഷാരൂഖ് ഖാന്റെ വസതി 183 കോടി രൂപയോളം വിലമതിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വത്തുകളില്‍ ഒന്നാണ് ഈ വസതി എന്നാണ് വിശ്വസിക്കപ്പെടുന്നത്. വെക്കേഷന്‍ ആസ്വദിക്കാനായി ഷാരൂഖും കുടുബവും ലണ്ടനില്‍ എത്താറുണ്ട്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ