നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ സിനിമാസ്വാദകര്‍ അത് ഏറ്റെടുത്തിരുന്നു. ‘പഠാന്‍’ 887 കോടി രൂപ കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്നും നേടിയിരിക്കുന്നത്. എന്നാല്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോല്‍ ചര്‍ച്ചാ വിഷയമാകുന്നത് ഷാരൂഖിന്റെ വാച്ച് ആണ്.
പഠാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ദീപിക പദുകോണിനൊപ്പമുള്ള നടന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് വാച്ചും വൈറലാവുന്നത്. ആഡംബര ബ്രാന്‍ഡായ ഓഡിമാസ് പീഗെ വാച്ച് ആണ് സേഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയത്.
നാല് കോടിക്ക് മുകളിലാണ് ഈ വാച്ചിന്റെ വില. 4,98,24,320 രൂപയാണ് യഥാര്‍ഥ വില എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ലീഗ് ടി20 (ഐഎല്‍ടി20) ഉദ്ഘാടനത്തിനും ഇതേ വാച്ച് ആണ് നടന്‍ ധരിച്ചിരുന്നത്. 41 എംഎം ഡയലുള്ള റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ വാച്ച് ആണ് ഇത്.
പൂര്‍ണ്ണമായും നീല നിറത്തിലുള്ള റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ 41 മില്ലീമീറ്ററില്‍ നീല സെറാമിക്‌സിലാണ് പൂര്‍ണ്ണമായും നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, ‘ജവാന്‍’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാരൂഖ് ഖാന്‍. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ജൂണിലാണ്.