ആ സിനിമയില്‍ അഭിനയിച്ചതോടെ ഞാന്‍ മദ്യപാനിയായി മാറി, കഥാപാത്രം അങ്ങനെയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല: ഷാരൂഖ് ഖാന്‍

സഞ്ജയ് ലീല ബന്‍സാലിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ദേവ്ദാസി’ല്‍ അഭിനയിച്ച ശേഷമാണ് താന്‍ മദ്യപാനിയായി മാറിയതെന്ന് ഷാരൂഖ് ഖാന്‍. ലൊകാര്‍ണോ ഫിലി ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. മെത്തേഡ് ആക്ടിങ് തന്നെ അനുകൂലമായും പ്രതികൂലമായും ബാധിച്ചിട്ടുണ്ട് എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

2002ല്‍ പുറത്തിറങ്ങിയ ദേവ്ദാസില്‍, ദേവ്ദാസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ഷാരൂഖ് അഭിനയിച്ചത്. സിനിമ തന്റെ ആരോഗ്യത്തെ ബാധിച്ചു എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് ശേഷം ഞാന്‍ മദ്യപിക്കാന്‍ ആരംഭിച്ചു. അത് ഈ ചിത്രത്തിന്റെ പോരായ്മയാണ് എന്നാണ് ഷാരൂഖ് പറയുന്നത്.

നിങ്ങള്‍ക്ക് ആ കഥാപാത്രത്തോടെ സ്‌നേഹം തോന്നണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ നിങ്ങള്‍ അയാളെ വെറുക്കണമെന്നും ആഗ്രഹിച്ചിരുന്നില്ല. പ്രണയിക്കുന്ന എല്ലാ സ്ത്രീകളില്‍ നിന്നും ഒളിച്ചോടി മദ്യപാനിയാകുന്ന അയാളെ ഇഷ്ടപ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അയാള്‍ അവര്‍ണ്ണനീയകനാണമെന്ന് മാത്രമാണ് ആഗ്രഹിച്ചത് എന്നും ഷാരൂഖ് വ്യക്തമാക്കി.

1955ല്‍ പുറത്തിറങ്ങിയ ബിമല്‍ റോയ്‌യുടെ ദേവ്ദാസില്‍ നിന്നുള്ള അഡാപ്‌റ്റേഷന്‍ ആണ് സഞ്ജയ് ലീല ബന്‍സാലി ദേവ്ദാസ് ഒരുക്കിയത്. ഐശ്വര്യ റായ്‌യും മാധുരി ദീക്ഷിത്തുമാണ് ചിത്രത്തില്‍ നായികമാരായത്. ജാക്കി ഷ്രോഫ്, കിരണ്‍ ഖേര്‍, സ്മിത ജയ്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Read more