മന്നത്തിന് മാറ്റം വരുത്തുന്നു; നിര്‍ണ്ണായക തീരുമാനവുമായി ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്റെ ആഡംബര വസതിയാണ് മുംബൈയിലെ മന്നത്ത് എന്ന വീട്. താരത്തിന്റെ പിറന്നാള്‍ ദിവസവും അല്ലാത്ത ദിവസങ്ങളും ഷാരൂഖിനെ ഒന്ന് കാണാനായി ആരാധകര്‍ മന്നത്തിന് മുന്നില്‍ എത്താറുണ്ട്. നിലവില്‍ മന്നത്തിന് മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. രണ്ട് നിലകള്‍ കൂടി നിര്‍മ്മിക്കാനാണ് ഷാരൂഖിന്റെ തീരുമാനം.

നിര്‍മ്മാണാനുമതിക്കായി ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ മഹാരാഷ്ട്ര കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നവംബര്‍ 9ന് ആണ് ഗൗരി ഖാന്‍ അപേക്ഷ സമര്‍പ്പിച്ചത്. 616.02 ചതുരശ്ര മീറ്ററാണ് വസതിയില്‍ അധികമായി കൂട്ടിച്ചേര്‍ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 25 കോടിയാണ് നിര്‍മ്മാണ ചെലവായി കണക്കാക്കുന്നത്.

അപേക്ഷ പ്രന്‍സിപ്പല്‍ സെക്രട്ടറി പ്രവീണ്‍ ഡറാഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ബുധനാഴ്ച തീരുമാനമെടുക്കും. 2011ല്‍ ആണ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന ആറുനില വീട് ഷാരൂഖ് വാങ്ങുന്നത്. പിന്നീട് ഈ വീടിനെ മന്നത്ത് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ഗൗരി ഖാന്‍ തന്നെയാണ് വീടിനകം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വീടിന്റെ നെയിംപ്ലേറ്റ് പോലും വളരെ ആകര്‍ഷകമാണ്. ലോകത്താകമാനമുള്ള കൗതുകവസ്തുക്കളും കലാവസ്തുക്കളും കൊണ്ടാണ് വീടിനകം അലങ്കരിച്ചിരിക്കുകയാണ്. ബംഗ്ലാവിന്റെ പുറംവശത്ത് വെള്ള പെയിന്റാണ് അടിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായ പ്രത്യേകം പ്ലേ റൂമുകളും, കൂടാതെ, ലൈബ്രറി, പ്രൈവറ്റ് ബാര്‍, തിയേറ്റര്‍ എന്നിവയും വീടിനുള്ളിലുണ്ട്.

Latest Stories

അനധികൃതമായി പെന്‍ഷന്‍ വാങ്ങിയവരും നല്‍കിയവരും കുടുങ്ങും; 18 ശതമാനം പിഴ പലിശ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

മുനമ്പം വിഷയം, ലീഗ് യോഗത്തില്‍ പോര്; കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേര്‍ക്കുനേര്‍

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത അപകടം; സിമന്റ് കയറ്റിവന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതായി മോട്ടോര്‍ വാഹന വകുപ്പ്

ലോക ചെസ്സ് ചാമ്പ്യന്‍ ഗുകേഷിന് ലഭിക്കുന്ന സമ്മാനത്തുക

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയ സംഭവം; അപകടത്തില്‍ മരണം നാലായി, പ്രതിഷേധവുമായി നാട്ടുകാര്‍

ചരിത്രം പിറന്നു, ഗുകേഷ് ലോക ചെസ്സ് ചാമ്പ്യന്‍; ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

രണ്ടാം ടെസ്റ്റിലെ സ്റ്റാര്‍ക്കിന്റെ മാച്ച് വിന്നിംഗ് സ്‌പെല്ലിന് ഉത്തരവാദി ആ ഇന്ത്യന്‍ താരം: തുറന്നടിച്ച് പോണ്ടിംഗ്

എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രിസഭ പാസാക്കിയ കരട് ബില്ലിലെ 11 നിര്‍ദേശങ്ങള്‍

തലൈവരെ പാപ്പരാക്കിയ 'ദുരന്ത' ചിത്രം!

മസ്ജിദുകളില്‍ സര്‍വേ നടപടികള്‍ വേണ്ട; നാല് ആഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി