ഹെലികോപ്ടറില്‍ നിന്നും ഇറങ്ങിയ ഷാരൂഖ് നിരാശനായി, 'കഭി ഖുഷി കഭി ഗം' ഇന്‍ട്രൊ നടന് ഇഷ്ടമായില്ല; വെളിപ്പെടുത്തി സംവിധായകന്‍

ഉയര്‍ന്നു പറക്കുന്ന വിമനത്തില്‍ നിന്നും ഹെലികോപ്ടറില്‍ നിന്നും ചാടി ഇറങ്ങിയും സ്റ്റണ്ട് ചെയ്തും ബോളിവുഡില്‍ ഗംഭീര ഫൈറ്റ് സീനുകള്‍ എത്താറുണ്ട്. ഷാരൂഖ് ഖാന്റെ ‘പഠാന്‍’ അടക്കമുള്ള ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള സ്റ്റണ്ട് സീനുകളുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഇന്‍ട്രൊ സീനില്‍ അത്തരമൊരു സീന്‍ ചെയ്യാന്‍ സാധിക്കാത്തതില്‍ ഷാരൂഖ് ഖാന്‍ നിരാശനായിരുന്നു.

സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘കഭി ഖുഷി കഭി ഗം’മ്മിനെ കുറിച്ചാണ് സംവിധായകന്‍ നിഖില്‍ അദ്വാനി സംസാരിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു നിഖില്‍ അദ്വാനി. ഷാരൂഖിന്റെ മികച്ച ഇന്‍ട്രൊ സീനുകളില്‍ ഒന്നായിരുന്നു കഭി ഖുഷി കഭി ഗമ്മിലേത്. എന്നാല്‍ ഇത് നടനെ നിരാശനാക്കി എന്നാണ് നിഖില്‍ പറയുന്നത്.

കുടുംബ ബന്ധങ്ങളുടെ കഥയായിരുന്നു കഭി ഖുഷി കഭി ഗമ്മിന്റേത്. വിദേശത്ത് പഠനത്തിനായി പോയ മകന്‍ വീട്ടിലേക്ക് സര്‍പ്രൈസ് നല്‍കി വരുന്നു. അവന്‍ വീട്ടുമുറ്റത്ത് കാല് കുത്തുമ്പോള്‍ അത് മനസിലാക്കുന്ന അമ്മയാണ് ചിത്രത്തിലുള്ളത്. പൂജാ താലവും കൈയിലേന്തി മകനെ സ്വീകരിക്കാന്‍ നില്‍ക്കുന്ന അമ്മ.

ഒരു വൈകാരിക സീനായിരുന്നു അത്. ഹെലികോപ്ടറിലാണ് ഷാരൂഖ് ഈ സീനില്‍ വന്നിറങ്ങുന്നത്. അത് പറഞ്ഞപ്പോള്‍ തന്നെ ഷാറൂഖ് ത്രില്ലിലായി. എന്നാല്‍ താഴെ ലാന്‍ഡ് ചെയ്യുന്ന ഹെലികോപ്ടറില്‍ നിന്ന് പതിയെ ചാടിയിറങ്ങുന്നതാണ് സീന്‍ എന്ന് പറഞ്ഞതോടെ ഷാരൂഖ് ആകെ നിരാശനായി.

ഉയരത്തില്‍നിന്നും നായകന്‍ അതിസാഹസികമായി ഹെലികോപ്ടറില്‍ നിന്നും ചാടിയിറങ്ങും എന്നാണ് അദ്ദേഹം കരുതിയിരുന്നത് എന്നാണ് നിഖില്‍ അദ്വാനി പറയുന്നത്. അതേസമയം, 2001ല്‍ ആണ് കഭി ഖുഷി കഭി ഗം റിലീസ് ചെയ്തത്. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, കാജോള്‍, കരീന കപൂര്‍, ഹൃത്വിക് റോഷന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ