അടച്ചിട്ട മുറിയിലിരിക്കാന്‍ എനിക്ക് പേടിയായി, റേപ്പ് സീന്‍ ചെയ്തപ്പോള്‍ അത് എങ്ങനെ ബാധിക്കുമെന്ന് ആലോചിച്ചിരുന്നില്ല: ശാലിനി പാണ്ഡെ

ആമിര്‍ ഖാന്‍ പുത്രന്‍ ജുനൈദ് ഖാന്റെ അരങ്ങേറ്റ ചിത്രമാണ് ‘മഹാരാജ്’. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. മഹാരാജ് ലിബല്‍ കേസ് അടിസ്ഥാനമാക്കിയ ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന ആരോപണത്തെ തുടര്‍ന്ന് റിലീസ് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ മാറ്റിയതോടെയാണ് സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നടി ശാലിനി പാണ്ഡെ വേഷമിട്ടിരുന്നു. തന്റെ കഥാപാത്രത്തെ നടന്‍ ജയ്ദീപ് അവതരിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവമായ മഹാരാജ് ലൈംഗികമായി പീഡിപ്പിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് ശാലിനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”ആദ്യം തിരക്കഥ വായിച്ചപ്പോള്‍ ഈ കഥാപാത്രം എന്ത് വിഡ്ഡിയാണ് എന്നായിരുന്നു തോന്നിയത്. പിന്നീട് ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് വിശ്വസിക്കുകയായിരുന്നു. ചിത്രത്തില്‍ ജയ്ദീപ് ജദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് എന്ന ആള്‍ ദൈവമായാണ് അഭിനയിക്കുന്നത്. ഇയാള്‍ക്ക് യുവതികളെ ‘ചരണ്‍ സേവ’ എന്ന പേരില്‍ സമര്‍പ്പിക്കുമായിരുന്നു.”

”ഇവര്‍ ബലാത്സഗം ചെയ്യപ്പെട്ടാലും ഈ ആള്‍ദൈവത്തിന്റെ വിശ്വാസി സമൂഹം അതിന് നേരെ കണ്ണടയ്ക്കുകയും ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കര്‍സന്ധാസ് മുല്‍ജി നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.”

”ഞാന്‍ മഹാരാജിനൊപ്പം ചരണ്‍ സേവാ സീന്‍ ചെയ്യുന്ന സമയം വരെ, അത് എന്നെ അങ്ങനെ ബാധിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാന്‍ ആ രംഗം ചെയ്തു, പെട്ടെന്ന് ഞാന്‍ പുറത്തുപോയി. എനിക്ക് അടച്ചിട്ട മുറിയിലായിരിക്കാന്‍ താല്‍പ്പര്യമില്ല എനിക്ക് സമയം വേണം കുറച്ച് ശുദ്ധവായു വേണം, എനിക്ക് അല്‍പ്പം ഉത്കണ്ഠയുണ്ട് എന്ന് ക്രൂവിനോട് പറഞ്ഞു” എന്നാണ് ശാലിനി പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി