കടന്നു പിടിച്ച് ആലിംഗനം ചെയ്തു, സൂപ്പര്‍ താരത്തിന്റെ പെരുമാറ്റം ഞെട്ടിച്ചു.. സിനിമയില്‍ നിന്നും എന്നെ പുറത്താക്കി; വെളിപ്പെടുത്തി നടി ഷമ

സൂപ്പര്‍ താരത്തില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി നടിയും ഫാഷന്‍ ഡിസൈനറുമായ ഷമ സിക്കന്ദര്‍. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തന്നെ കടന്നു പിടിച്ച് ആലിംഗനം ചെയ്തു എന്നാണ് ഷമ തുറന്നു പറഞ്ഞിരിക്കുന്നത്. ആദ്യമായിട്ടാണ് അത്തരമൊരു അനുഭവം ഉണ്ടായതെന്നും ഷമ വ്യക്തമാക്കി.

തുടക്കത്തില്‍ ആലിംഗനം ചെയ്യുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. പിന്നീടാണ് രംഗത്തെ കുറിച്ച് പറഞ്ഞത്. ആ നടന്റെ മനസില്‍ അങ്ങനെയൊരു ആഗ്രഹം ഉണ്ടായതായി തോന്നുന്നു. ഒന്നിച്ച് അഭിനയിക്കുമ്പോള്‍ ചില ആളുകളുടെ രീതികള്‍ നമുക്ക് മനസിലാകും. ചിത്രീകരണത്തിനിടെ എനിക്ക് ആഭരണങ്ങള്‍ ഇടുന്ന രംഗങ്ങള്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു.

എന്നെ ആലിംഗനം ചെയ്തു. ആ സ്പര്‍ശനം എനിക്ക് അസ്വസ്ഥതയുണ്ടാക്കി. ഞാന്‍ ഒട്ടനവധി താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് ആണ്‍ സഹൃത്തുക്കളുണ്ട്. പക്ഷെ ഇതു പോലൊരു അനുഭവം ഉണ്ടായിട്ടില്ല. ഈ സംഭവം എന്നെ ശരിക്കും ഞെട്ടിച്ചു. അയാളൊരു സൂപ്പര്‍സ്റ്റാര്‍ ആണ്.

എന്തിനായിരുന്നു ഇങ്ങനെ ചെയ്തത്? എന്റെ ജീവിതത്തിലെ വളരെ ഞെട്ടിക്കുന്ന സംഭവമായിരുന്നു അത്. ഞാന്‍ അയാളെ ആദ്യമായി കണ്ടപ്പോഴെ, അയാളുടെ മനോഭാവം അസാധാരണമായി തോന്നി. ഇനി എത്ര വലിയ താരമാണെങ്കിലും ഇനിയൊരിക്കലും അയാളോടൊപ്പം അഭിനയിക്കില്ല എന്നാണ് ഷമ സിക്കന്ദര്‍ പറയുന്നത്.

അതേസമയം, ഒരു വളരെ വലിയ താരം ഷൂട്ടിംഗിന് എത്താതിരുന്നതിനാല്‍ ഒരു സിനിമ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ഷമ പറയുന്നുണ്ട്. മേക്കപ്പിട്ട് റെഡി ആയി നിന്നെങ്കിലും സൂപ്പര്‍ താരം എത്താതിനാല്‍ ഷൂട്ടിംഗ് കാന്‍സല്‍ ചെയ്തു. പിന്നാലെ തന്നെ ആ സിനിമയില്‍ നിന്നും മാറ്റി, പകരം മറ്റൊരാള്‍ വന്നു. അതൊക്കെ സിനിമയില്‍ ഇപ്പോള്‍ സാധരണമാണ് എന്നും ഷമ വ്യക്തമാക്കി.

Latest Stories

മുത്തൂറ്റ് ഫിനാന്‍സിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ