അമൃത സിംഗുമായുള്ള സെയ്ഫ് അലിഖാന്റെ വേര്‍പിരിയല്‍ തനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് നടിയും സെയ്ഫിന്റെ അമ്മയുമായ ശര്‍മ്മിള ടാഗോര്‍. അമൃതയെയും കുട്ടികളായ സാറയെയും ഇബ്രാഹിമിനെയും പിരിയുന്നത് എല്ലാവരിലും വിഷമം ഉണ്ടാക്കിയിരുന്നു എന്നാണ് ശര്‍മ്മിള പറയുന്നത്.
അമൃതയുമായുള്ള ഡിവോഴ്‌സിനെ കുറിച്ച് താന്‍ ആദ്യം പറഞ്ഞത് തന്റെ അമ്മയോടാണെന്നും ശര്‍മ്മിള പറയുന്നുണ്ട്. ”കുട്ടികളൊക്കെയായി നല്ലൊരു കുടുംബം നയിക്കുന്നതിനിടെ വേര്‍പിരിയാന്‍ തീരുമാനിച്ചാല്‍ അത് എളുപ്പമാകില്ല. ആ ഘട്ടത്തില്‍ പിന്നെയും ഇണങ്ങി ചേരാന്‍ സാധിക്കില്ല.”
”ആ സമയത്ത് ഞാന്‍ നന്നായി പരിശ്രമിച്ചിരുന്നു. പക്ഷെ നടന്നില്ല. അന്ന് അത് മാറി താമസിക്കുക മാത്രമായിരുന്നില്ല, മറ്റ് പല കാര്യങ്ങളും ഉണ്ടായിരുന്നു. ഇബ്രാഹിമിന് മൂന്ന് വയസ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് അവരുടെ വേര്‍പിരിയല്‍ വിഷമം നിറഞ്ഞതായിരുന്നു.”
”കുട്ടികളോട് ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു, പ്രേത്യേകിച്ച് പുലിക്കുട്ടിയായിരുന്നു ഇബ്രാഹിമിനോടും. അമൃതയെ നഷ്ടപ്പെട്ടതോടെ കുട്ടികളെയും ഞങ്ങള്‍ക്ക് നഷ്ടമായെന്ന് തോന്നി. എല്ലാത്തോടും പൊരുത്തപ്പെടേണ്ടി വന്നു” എന്നാണ് കോഫി വിത്ത് കരണ്‍ ഷോയില്‍ ശര്‍മ്മിള വെളിപ്പെടുത്തിയിരിക്കുന്നത്.
1991ല്‍ ആയിരുന്നു അമൃതയും സെയ്ഫ് അലിഖാനും വിവാഹഹിതരായത്. 2004ല്‍ ആണ് ഇരുവരും വിവാഹമോചിതരായത്. 2012ല്‍ ആണ് സെയ്ഫ് അലിഖാന്‍ കരീന കപൂറിനെ വിവാഹം ചെയ്യുന്നത്. സെയ്ഫ്-കരീന ദമ്പതികള്‍ക്ക് തൈമൂര്‍, ജേ എന്ന രണ്ട് മക്കളുണ്ട്.