കത്രീന കൈഫിന് നേരെ നിന്ന് ഡയലോഗ് പറയാനോ ഡാന്‍സ് ചെയ്യാനോ ഒന്നും അറിയില്ലായിരുന്നു: ശേഖര്‍ സുമന്‍

കരിയറിലെ ആദ്യ സിനിമ ചെയ്യുമ്പോള്‍ കത്രീന കൈഫിന് അഭിനയിക്കാന്‍ അറിയില്ലായിരുന്നുവെന്ന് നടന്‍ ശേഖര്‍ സുമന്‍. 2003ല്‍ പുറത്തിറങ്ങിയ ‘ബൂം’ ആണ് കത്രീനയുടെ ആദ്യ സിനിമ. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നേരെ നിന്ന് ഡയലോഗ് പറയാന്‍ പോലും അറിയാത്ത കത്രീന ഇപ്പോള്‍ മികച്ച നടിയായി മാറി എന്നാണ് ശേഖര്‍ പറയുന്നത്.

”കത്രീന കൈഫിനെ നോക്കൂ, അവര്‍ എവിടെ എത്തിയെന്ന്. ബൂം എന്ന സിനിമയിലൂടെ വരുമ്പോള്‍ അവര്‍ക്ക് നേരെ നിന്ന് ഡയലോഗ് പറയാനോ ഡാന്‍സ് ചെയ്യാനോ ഒന്നും അറിയില്ല. പക്ഷെ രാജ്‌നീതി, സിന്ദഗി നാ മിലേംഗി ദുബാര എന്നീ സിനിമകളിലെ പെര്‍ഫോമന്‍സ് നോക്കൂ..”

”ധൂം 3 ചിത്രത്തിലെ അവരുടെ പെര്‍ഫോമന്‍സ് കണ്ടാല്‍ ഒന്നും അറിയാതെ കരിയര്‍ ആരംഭിച്ച ആ പെണ്‍കുട്ടിയാണ് ഇത് എന്ന് പറയില്ല. നല്ല ആളുകള്‍ക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. കത്രീന മാത്രമല്ല, ദീപിക പദുക്കോണും സുന്ദരിയായ നടിയായി മാറി.”

”കോ ഗയേ ഹം കഹാം എന്ന സിനിമയ്ക്ക് മുമ്പ് അനന്യ പാണ്ഡെയ്‌ക്കെതിരെ നിരവധി ട്രോളുകള്‍ വന്നിരുന്നു. അതാണ് നിങ്ങള്‍ ആദ്യം കാണുന്നതില്‍ വിശ്വസിക്കരുത്, കാരണം അത് മാറി വന്നേക്കാമെന്ന് പറയുന്നത്” എന്നാണ് ശേഖര്‍ സുമന്‍ പറയുന്നത്.

അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ടി’യിലാണ് ശേഖര്‍ സുമന്‍ ഒടുവില്‍ വേഷമിട്ടത്. മനീഷ കൊയ്‌രാളയുടെ നായകന്‍ ആയാണ് ശേഖര്‍ സുമന്‍ സീരിസില്‍ വേഷമിട്ടത്. ശേഖറിന്റെ മകന്‍ അദ്യായാന്‍ സുമനും സീരിസില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന