രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഷെര്‍ലിന്‍ ചോപ്ര നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച നടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അതെ എന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്.
‘എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിച്ചുകൂടാ?’ എന്ന മറുചോദ്യവും ഷെര്‍ലിന്‍ ഉന്നയിച്ചു. വിവാഹം കഴിക്കുകയാണെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ടാവുമെന്നും നടി പറഞ്ഞു. വിവാഹത്തിന് ശേഷവും ചോപ്ര എന്ന പേര് മാറ്റില്ലെന്ന് ഷെര്‍ലിന്‍ പറഞ്ഞു.
രാഹുല്‍ നല്ലൊരു വ്യക്തിയാണ് എന്നും ഷെര്‍ലിന്‍ പറഞ്ഞു. നടിയെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. രാഖി സാവന്തിന്റെ സഹോദരിയെ പോലുണ്ട്, ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ല എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളാണ് നിറയുന്നത്.