'ഞങ്ങള്‍ വേര്‍പിരിഞ്ഞു..'; അഭ്യൂഹങ്ങള്‍ക്കിടെ പോസ്റ്റുമായി രാജ് കുന്ദ്ര!

ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹമോചിതരായി. തന്റെ പുതിയ എക്‌സ് പോസ്റ്റിലാണ് തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് രാജ് കുന്ദ്ര വ്യക്തമാക്കിയത്. ”ഞങ്ങള്‍ വേര്‍പിരിഞ്ഞു, ഈ പ്രയാസകരമായ കാലഘട്ടത്തില്‍ ഞങ്ങള്‍ സമയം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് രാജ് കുന്ദ്ര എക്‌സില്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് പുതിയ സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരു വിഭാഗം അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം രാജ് കുന്ദ്ര നായകനാകുന്ന പുതിയ ചിത്രം ‘യുടി 69’ന്റെ ട്രെയ്‌ലര്‍ പുറത്തു വന്നിരുന്നു. ഈ സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഇങ്ങനൊരു പോസ്റ്റ് പങ്കുവച്ചത് എന്ന കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നത്.


കുന്ദ്രയും ശില്‍പ്പയും പൊതുചടങ്ങുകളില്‍ ഒരുമിച്ചാണ് ഇപ്പോഴും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായതിന് ശേഷമാണ് വ്യവസായിയായ രാജ് കുന്ദ്ര വിവാദ പുരുഷനാകുന്നത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ് കുന്ദ്രയുടെ നിര്‍മാണ കമ്പനി നീലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നുവെന്നും അത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നുവെന്നുമായിരുന്നു കേസ്. ഷെര്‍ലിന്‍ ചോപ്ര അടക്കമുള്ള നടിമാരുടെ പരാതിയെ തുടര്‍ന്ന് മുംബൈ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

63 ദിവസത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. ഇതിനിടെ ശില്‍പ്പ വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ കുന്ദ്രയുടെ ജയില്‍ മോചനത്തിന് ശേഷവും ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം