സംവിധായകനെ തള്ളി മാറ്റിയാണ് രക്ഷപ്പെട്ടത്, പിന്നീട് വീണ്ടും അയാള്‍ സിനിമയില്‍ റോള്‍ ഓഫര്‍ ചെയ്തു; വെളിപ്പെടുത്തി നടി ശില്‍പ്പ

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായതോടെ രാജ്യത്തെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളും സമാനമായ കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയാണ്. ഇതിനിടെ ബോളിവുഡ് സംവിധായകനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി ശില്‍പ്പ ഷിന്‍ഡെ.

കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട അനുഭവമാണ് ശില്‍പ തുറന്നു പറഞ്ഞിരിക്കുന്നത്. സംവിധായകന്‍ ആവശ്യപ്പെട്ടത് പ്രകാരം ഓഡിഷനില്‍ പങ്കെടുത്ത തനിക്ക് നേരെ അയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് ശില്‍പ്പ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒടുവില്‍ സംവിധായകനെ തള്ളിമാറ്റിയാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും നടി വ്യക്തമാക്കി. കരിയറില്‍ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന 1998-99 കാലയളവിലാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഓഡിഷനായി എത്തിയപ്പോള്‍ സംവിധായകന്‍ ഒരു വസ്ത്രം നല്‍കി അത് ധരിച്ച് ഒരു സീന്‍ അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞു.

ആദ്യം ആവശ്യം താന്‍ നിഷേധിച്ചുവെങ്കിലും പിന്നീട് ഇതിന് തയാറായി. സീന്‍ അഭിനയിക്കുന്നതിനിടെ സംവിധായകന്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെങ്കിലും താന്‍ അയാളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ സംവിധായകനെ കാണാനിടയായി.

അയാള്‍ക്ക് തന്നെ ഓര്‍മയുണ്ടായിരുന്നില്ല. ഒന്നും സംഭവിക്കാത്തത് പോലെ സംസാരിച്ച അയാള്‍ തനിക്ക് ഒരു റോള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍, താന്‍ അത് നിരസിക്കുകയും ചെയ്തു എന്നാണ് ശില്‍പ്പ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഭാഭിജി ഘര്‍ പര്‍ ഹേ’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശില്‍പ്പ ഷിന്‍ഡെ. മൂന്ന് സിനിമകളിലും ശില്‍പ്പ അഭിനയിച്ചിട്ടുണ്ട്.

Latest Stories

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്

'മാപ്പാക്കണം, ഞാന്‍ ഇപ്പോഴാണ് അക്കാര്യം അറിയുന്നത്', എക്‌സില്‍ പ്രതികരിച്ച് രശ്മിക; 'ഗില്ലി' റീമേക്ക് പരാമര്‍ശത്തില്‍ ട്രോള്‍ പൂരം

എന്റെ കരിയറിൽ ഇനി ഉള്ളത് ഒരേ ഒരു ലക്‌ഷ്യം മാത്രം, പരിശ്രമം മുഴുവൻ അതിനായി നൽകും: സഞ്ജു സാംസൺ

കൊ​ച്ചി​യി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ