'നിങ്ങളെ പോലെ മറ്റൊരാളെ ജീവിതത്തില്‍ കണ്ടിട്ടില്ല'; പാപ്പരാസിയുടെ ക്ലിക്കിലുടക്കി ശ്രദ്ധ കപൂറിന്റെ സ്വകാര്യ ചാറ്റ്

രണ്‍ബിര്‍ കപൂറിനൊപ്പം പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് നടി ശ്രദ്ധ കപൂര്‍ ഇപ്പോള്‍. ഇതിനിടെ പാപ്പരാസി ക്ലിക്ക് ചെയ്ത താരത്തിന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. താരത്തിന്റെ വാട്‌സ്ആപ്പ് ചാറ്റ് വ്യക്തമാകുന്ന ചിത്രമാണ് ചര്‍ച്ചയാകുന്നത്.

മൂന്ന് ചുവപ്പ് ഹാര്‍ട്ട് ഇമോജികളാണ് ചാറ്റ് ചെയ്യുന്ന ആളുടെ പേരിന്റെ സ്ഥാനത്ത് കാണാനാവുക. “”നിങ്ങളെ പോലെയൊരാളെ ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ടിട്ടില്ല, ഏതു സാഹചര്യത്തിലും നിങ്ങള്‍ എന്റെയൊപ്പം ഉണ്ടായിരുന്നു. എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലീകരിച്ചതിന് നന്ദി”” എന്നൊക്കെയാണ് ഫോണിലെ വാചകങ്ങള്‍.

ഈ സ്‌ക്രീന്‍ സൂം ചെയ്ത് കാണിച്ചാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങളോട് ശ്രദ്ധ പ്രതികരിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. “”സുഹൃത്തുക്കളേ, ഈ ചാറ്റിംഗ് ആപ്പിന്റെ ഇന്റര്‍ഫേസ് വ്യാജമാണ്, അവര്‍ ഉപയോഗിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡാണ്”” എന്ന് ഒരു ആരാധകന്‍ കുറിച്ചു.

ഇത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് പറഞ്ഞ് ചിലര്‍ പാപ്പരാസികളെ വിമര്‍ശിക്കുന്നുമുണ്ട്. ചിത്രം സിനിമയിലെ ഒരു രംഗമാണെന്നും ചാറ്റുകള്‍ തിരക്കഥയെന്നും മറ്റു ചിലര്‍ വാദിക്കുന്നുണ്ട്. സിദ്ധാര്‍ഥ് മല്‍ഹോത്ര, ടൈഗര്‍ ഷ്രോഫ് എന്നിവരുമായി ശ്രദ്ധ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. നടന്‍ രോഹന്‍ ശ്രേഷ്ഠയുമായി ഡേറ്റിംഗിലാണെന്നും പ്രചരിച്ചിരുന്നു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍