ബജറ്റ് വെറും 50 കോടി, നേട്ടം അതുക്കും മേലെ..; വമ്പന്‍ കളക്ഷന്‍ നേടി 'സ്ത്രീ 2'

കളക്ഷനില്‍ ബോളിവുഡിനെ ഞെട്ടിച്ച് വെറും 50 കോടി ബജറ്റില്‍ ഒരുക്കിയ ‘സ്ത്രീ 2’. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി രൂപ നേടിയ ചിത്രം ആഗോളതലത്തില്‍ 126.07 കോടി രൂപയാണ് നേടിയിരിക്കുന്നത്. ശ്രദ്ധ കപൂറും രാജ്കുമാര്‍ റാവുവും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സ്ത്രീ 2.

സ്വാതന്ത്ര്യ ദിനത്തില്‍ തിയേറ്ററില്‍ എത്തിയ ചിത്രം വന്‍ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. ഓപ്പണിങ് ദിനത്തില്‍ തന്നെ 40.1 കോടി രൂപയാണ് ചിത്രം തിയേറ്ററില്‍ നിന്ന് വാരിയത്. ഇതോടെ ഈ വര്‍ഷം ഓപ്പണിങ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി സ്ത്രീ മാറി.

അമര്‍ കൗഷിക് ആണ് ചിത്രം സംവിധാനം ചെയ്തത്. ഹൃത്വിക് റോഷനും ദീപിക പദുകോണും ഒന്നിച്ച ഫൈറ്ററിന്റെ റെക്കോര്‍ഡാണ് സ്ത്രീ 2 തകര്‍ത്തത്. 24.6 കോടിയായിരുന്നു ഫൈറ്റര്‍ ഹിന്ദി ഭാഷയില്‍ നിന്ന് മാത്രം കളക്റ്റ് ചെയ്തത്. ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ഹിന്ദിയിലെ കളക്ഷനെയും സ്ത്രീ മറിടന്നു.

റിലീസ് ചെയ്തത് മുതല്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടാം ദിനത്തിലും 77.09 ആണ് ചിത്രത്തിന്റെ ഒക്യുപെന്‍സി. ജോണ്‍ എബ്രഹാമിന്റെ വേദ, അക്ഷയ് കുമാഫിന്റെ ഖേല്‍ ഖേല്‍ മേന്‍ എന്നിവയോടാണ് ചിത്രം മത്സരിക്കുന്നത്. 2018ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സ്ത്രീയുടെ രണ്ടാം ഭാഗമാണ് ചിത്രം.

Read more