കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍ തെളിവുകള്‍ ഇല്ല എന്നാണ് നടന്‍ പറയുന്നത്.

”ഒരു മാസത്തോളം ഞാന്‍ മുഴുക്കുടിയന്‍ ആയിരുന്നു. അന്ന് കൊളസ്‌ട്രോള്‍ കുറച്ച് കൂടുതല്‍ ആയിരുന്നു. കുടി നിര്‍ത്തി, മരുന്ന് കഴിച്ചതോടെ അത് നോര്‍മല്‍ ആയി. പ്രമേഹമോ, രക്തസമ്മര്‍ദ്ദമോ ഒന്നും എനിക്കില്ല. ഇത്രയും ശ്രദ്ധിച്ചിട്ടും എങ്ങനെയാണ് ഹൃദയാഘാതം വന്നതെന്ന് അറിയില്ല.”

”ഞാന്‍ എതിര് പറയുകയല്ല. കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് എനിക്ക് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാന്‍ തുടങ്ങിയത്. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്, നമ്മുടെ ശരീരത്തില്‍ എന്താണ് എടുത്തതെന്ന് നമുക്ക് ശരിക്കും അറിയില്ല. കോവിഡ് 19ന് മുമ്പ് ഞാന്‍ ഇത്തരം വാര്‍ത്തകള്‍ കേട്ടിട്ടില്ല.”

”വാക്‌സിന്‍ എന്താണ് നമ്മളുടെ ശരീരത്തില്‍ ചെയ്തതെന്ന് അറിയണം. ഇത് കോവിഡ് വാക്‌സിന്‍ തന്നെയാണോ എന്ന് എനിക്ക് ഉറപ്പില്ല. എനിക്ക് മതിയായ തെളിവുകള്‍ ലഭിക്കാത്തിടത്തോളം എന്തെങ്കിലും പ്രസ്താവനകള്‍ നടത്തുന്നത് അര്‍ത്ഥശൂന്യമാണ്. എന്നിരുന്നാലും, അത് നമ്മുടെ ശരീരത്തില്‍ എന്താണ് ചെയ്തതെന്ന് കണ്ടുപിടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് ശ്രേയസ് തല്‍പഡെ പറയുന്നത്.

അതേസമയം, കഴിഞ്ഞ ഡിസംബറില്‍ സിനിമാ ചിത്രീകരണം കഴിഞ്ഞ് മടങ്ങിവരവെയാണ് ശ്രേയസിന് ഹൃദയാഘാതം സംഭവിച്ചത്. ഓം ശാന്തി ഓം, ഡോര്‍, അപ്ന സപ്ന മണി മണി, വെല്‍കം ടു സജ്ജന്‍പൂര്‍, ഗോല്‍മാല്‍ റിട്ടേണ്‍സ് എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രേയസ് ശ്രദ്ധ നേടുന്നത്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി