ആലിയ-രണ്‍ബിര്‍ വിവാഹത്തിന് ശേഷം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്ന പേരുകളാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി എന്നിവരുടെത്. ഇരു താരങ്ങളും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. പാര്‍ട്ടികള്‍ക്കും പൊതുവിടങ്ങളിലും ഒന്നിച്ച് എത്തിയതോടെയാണ് ഈ വാര്‍ത്തകള്‍ ശക്തമായത്.
അടുത്ത വര്‍ഷം സിദ്ധാര്‍തും കിയാരയും വിവാഹിതരാകുമെന്ന വാര്‍ത്തകളും എത്തിയിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് സിദ്ധാര്‍ഥ് ഇപ്പോള്‍. ”ആ വാര്‍ത്തകള്‍ എന്നെ അലട്ടിയിട്ടില്ല. സിനിമയില്‍ പത്ത് വര്‍ഷമായി തുടരുന്ന എനിക്ക് അതിനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല.”
”ഇനി ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍, അത് രഹസ്യമായി സൂക്ഷിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എവിടുന്നെങ്കിലും അത് പുറത്തു വരും” എന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. അതേസമയം, ‘താങ്ക് ഗോഡ്’ ആണ് സിദ്ധാര്‍ഥിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.
‘യോദ്ധ’, ‘മിഷന്‍ മജ്‌നു’ എന്നീ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘ഗോവിന്ദ നാം മീര’, ‘സത്യപ്രേം കി കഥ’ എന്നിവയാണ് കിയാരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ശങ്കര്‍ ഒരുക്കുന്ന രാം ചരണ്‍ ചിത്രത്തിലൂടെ വീണ്ടും തെലുങ്കിലേക്ക് എത്താനൊരുങ്ങുകയാണ് താരം ഇപ്പോള്‍.