സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ജീവന്‍ അപകടത്തില്‍! കൊല്ലുമെന്ന് കിയാര..; 50 ലക്ഷം കവര്‍ന്നതായി പരാതി

ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരില്‍ തട്ടിപ്പ് നടത്തിയതായി പരാതി. മിനു വാസുദേവന്‍ എന്ന വ്യക്തിയാണ് തട്ടിപ്പിന് ഇരയായത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ജീവന്‍ അപകടത്തിലാണെന്നും അതിന് കാരണം ബോളിവുഡ് നടിയും ഭാര്യയുമായ കിയാര അദ്വാനിയാണെന്നും പറഞ്ഞാണ് തട്ടിപ്പുകാര്‍ എത്തിയത്.

സിദ്ധാര്‍ഥിന്റെ ജീവന് ഭീഷണിയുണ്ട്. കിയാര അദ്ദേഹത്തെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് വിവാഹം ചെയ്തത്. കിയാര സിദ്ധാര്‍ഥിനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര തുടങ്ങിയവര്‍ കിയാരയെ അതിനായി പിന്തുണയ്ക്കുന്നുണ്ട്.

സഹപ്രവര്‍ത്തകരും കിയാരയും ചേര്‍ന്ന് അദ്ദേഹത്തിനെതിരെ ദുര്‍മന്ത്രവാദം ചെയ്തു. സിദ്ധാര്‍ഥിന്റെ സുരക്ഷയ്ക്ക് ആവശ്യമായ തുക ആരാധകര്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും പലരിലും നിന്നും പണം തട്ടിയെന്നുമാണ് മിനു വാസുദേവന്‍ ആരോപിക്കുന്നത്.

ഒക്ടോബര്‍ 2023 മുതല്‍ ഡിസംബര്‍ 2023 വരെ തന്റെ കയ്യില്‍ നിന്ന് 50 ലക്ഷത്തോളം പണം വാങ്ങി. തന്റെ സുഹൃത്തില്‍ നിന്ന് 10000 ലേറെ രൂപ തട്ടിയെടുത്തുവെന്നും മിനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയോ എന്നതില്‍ വ്യക്തതയില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ