തമന്നയുടെയും നോറയുടെയും ഡാന്‍സ് ഒന്നും വേണ്ട; സംഗീത പരിപാടിയില്‍ നൃത്തം വേണ്ടെന്ന് പ്രമുഖ ഗായകര്‍

സംഗീത പരിപാടിക്കിടെ നടിമാരുടെ നൃത്തം വേണ്ടെന്ന് പറഞ്ഞ് സംഗീതജ്ഞര്‍. ഗായകരായ അനൂപ് ജലോട്ട, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ എന്നിവരാണ് തങ്ങളുടെ വേദിയില്‍ തമന്നയുടെയും നോറ ഫത്തേഹിയുടെയും നൃത്ത പരിപാടി വേണ്ടെന്ന് ആവശ്യപ്പെട്ടത്. ഇവര്‍ ഒന്നിക്കുന്ന ‘ത്രിവേണി: ത്രീ മാസ്റ്റേഴ്സ് പെര്‍ഫോമന്‍സ്’ എന്ന പരിപാടി അഹമ്മദാബാദ്, ഡല്‍ഹി, ഇന്ദോര്‍ എന്നിവിടങ്ങളില്‍ നടക്കുന്നുണ്ട്.

ഈ പരിപാടിയില്‍ നോറയുടേയും തമന്നയുടേയും നൃത്തം കൂടി ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അത് വേണ്ട എന്നാണ് ഗായകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സംഗീതത്തിന്റെ സമ്പന്നതയെ ഈ അതുല്യഗായകരിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ എം.എച്ച്. ഫിലിംസ് ലക്ഷ്യമിടുന്നത്.

നോറയുടെയും തമന്നയുടെയും നൃത്തം പരിപാടിയുടെ യഥാര്‍ഥ ലക്ഷ്യത്തെ വ്യതിചലിപ്പിക്കുമെന്നാണ് ഗായകരുടെ അഭിപ്രായം. തങ്ങളെ കൂടാതെ മറ്റ് കലാകാരന്‍മാരെ പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പരിപാടിയുടെ മൂല്യവുമായി ഒത്തുപോകുന്ന സംഗീതജ്ഞര്‍ മതിയെന്നും ഗായകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

അതേസമയം, നോറ ഫത്തേഹി, തമന്ന എന്നിവരുടെ മാനേജര്‍മാരെ ബന്ധപ്പെട്ടതായി മനീഷ് ഹരിശങ്കര്‍ വ്യക്തമാക്കി. എന്നാല്‍ ഈ സംഭവത്തോട് തമന്നയോ നോറയോ പ്രതികരിച്ചിട്ടില്ല. നീരജ് പാണ്ഡ്യ സംവിധാനം ചെയ്ത സിക്കന്ദര്‍ കാ മുഖദര്‍ എന്ന സിനിമയാണ് തമന്നയുടെതായി ഒടുവില്‍ എത്തിയ ചിത്രം.

Latest Stories

മദ്യലഹരിയില്‍ പിതാവിന്റെയും മകന്റെയും പരാക്രമം; അടിച്ചുതകര്‍ത്തത് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ; പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

PBKS VS SRH: ഷമി ഹീറോ അല്ല സീറോ; അതിദുരന്തമായ താരത്തെ എയറിൽ കേറ്റി പഞ്ചാബ് കിങ്‌സ്

റെക്കോഡിംഗും ലൈവ് സ്ട്രീമിംഗും സാധ്യമല്ല; എന്‍ പ്രശാന്ത് ഐഎഎസിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി

PBKS VS SRH: ശ്രേയസ് അയ്യർ എന്ന സുമ്മാവ; പ്രമുഖ ബാറ്റ്‌സ്മാന്മാർ ഇവനെ കണ്ട് പഠിക്കണം; സൺറൈസേഴ്സിനെതിരെ സംഹാരതാണ്ഡവം

ജില്ലാ ആശുപത്രിയില്‍ പിതാവിന് ഐവി സ്റ്റാന്റായി കൂട്ടിരിപ്പിനെത്തിയ മകന്‍; ദൃശ്യങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

GT VS LSG: ഇനി ഇയാളെ ചെണ്ടയെന്നതിന് പകരം നാസിക് ഡോൾ എന്ന് വിളിക്കേണ്ടി വരുമോ ഡിഎസ്പി സാറേ; ലക്‌നൗവിനെതിരെ അർദ്ധ സെഞ്ച്വറി വഴങ്ങി മുഹമ്മദ് സിറാജ്

ബോള്‍ഡ് ഫോട്ടോഷൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ട താരം; അഷിക അശോകന്‍ വിവാഹിതയായി

LSG VS GT: മേടിച്ച കാശിന് കുറച്ച് ആത്മാർത്ഥത കാണിച്ചൂടെ പന്തേ; വീണ്ടും ഫ്ലോപ്പായി ലക്‌നൗ ക്യാപ്റ്റൻ; താരത്തിന് നേരെ വൻ ആരാധകരോക്ഷം

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായേക്കും; ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

മുര്‍ഷിദാബാദില്‍ സംഘര്‍ഷം ഒഴിയുന്നില്ല; പ്രതിഷേധം കൊള്ളയ്ക്കും കൊലയ്ക്കും വഴിമാറി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്