വിവാഹം കഴിഞ്ഞതോടെ ആശുപത്രിയില്‍ പോകാന്‍ പറ്റാതായി..; കാരണം പറഞ്ഞ് സൊനാക്ഷി

വിവാഹം കഴിഞ്ഞയുടന്‍ തന്നെ നടി സൊനാക്ഷി സിന്‍ ഗര്‍ഭിണിയായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹത്തിന് ശേഷം സൊനാക്ഷിയും ഭര്‍ത്താവ് സഹീര്‍ ഇക്ബാലും ആശുപത്രിയില്‍ എത്തിയതോടെയാണ് ഇങ്ങനൊരു അഭ്യൂഹം പ്രചരിച്ചത്. ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സൊനാക്ഷി ഇപ്പോള്‍.

വിവാഹം കഴിഞ്ഞതോടെ തനിക്ക് ആശുപത്രിയില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയായി എന്നാണ് സൊനാക്ഷി പറയുന്നത്. ”വിവാഹ ശേഷം വന്ന ഒരേയൊരു മാറ്റം എന്തെന്നാല്‍, ഞങ്ങള്‍ ഇനി ആശുപത്രിയിലേക്ക് പോകാന്‍ ആവില്ല, അപ്പോള്‍ തന്നെ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വരും” എന്നാണ് സൊനാക്ഷി പറയുന്നത്.

താന്‍ ഗര്‍ഭിണിയല്ലെന്ന് ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് സൊനാക്ഷി. ജൂണ്‍ 23ന് ആയിരുന്നു സൊനാക്ഷി വിവാഹിതയായത്. ബാന്ദ്രയിലെ വീട്ടില്‍ ഒരു ചെറിയ വിവാഹ ഫങ്ഷന്‍ ആയിരുന്നു സൊനാക്ഷിയും സഹീറും നടത്തിയത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

നടനും മോഡലുമായ സഹീര്‍, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാല്‍ രതനാസിയുടെ പുത്രനാണ്. മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്ന് ഗോസിപ്പുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.

തനിക്ക് ഒരൊറ്റ മകള്‍ മാത്രമാണുള്ളതെന്നും അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് താന്‍ നില്‍ക്കുകയെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കിയിരുന്നു. വിവാഹം സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കുമെന്നും സൊനാക്ഷി മതപരിവര്‍ത്തനം നടത്തുകയില്ലെന്നും സഹീറിന്റെ പിതാവും വ്യക്തമാക്കിയിരുന്നു.

Latest Stories

INDIAN CRICKET: എന്റെ ടീമിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള താരം അവനാണ്, അയാളെ വെല്ലാൻ ഒരുത്തനും പറ്റില്ല; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

ഹൈക്കമാന്റിനെ വെല്ലുവിളിച്ച് സുധാകരന്‍ പക്ഷം; മാറ്റേണ്ടത് കെപിസിസി അധ്യക്ഷനെയല്ല, ദീപാ ദാസ് മുന്‍ഷിയെ; നേതൃമാറ്റത്തില്‍ കടുത്ത നിലപാടുമായി കെ സുധാകരന്‍

അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമന കോഴക്കേസ്; ഐസി ബാലകൃഷ്ണനെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി റിപ്പോര്‍ട്ട്; നിര്‍ദ്ദേശങ്ങള്‍ തമിഴ്‌നാടും കേരളവും ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി

വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതല്‍ വേണം?; പാകിസ്താനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കെ കേന്ദ്രനിര്‍ദേശ പ്രകാരം 14 ജില്ലകളിലും മോക്ഡ്രില്‍

ഇനി അത് പോരാ.. പ്രതിഫലം കുത്തനെ ഉയർത്തി ബാലയ്യ; കാരണം തുടർച്ചയായ ഹിറ്റുകളോ?

'വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജ, കേസിന് ശ്രീലങ്കന്‍ ബന്ധം'; പുലിപ്പല്ല് കേസില്‍ റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റം; നടപടി കടുത്ത സര്‍വീസ് ചട്ടലംഘനം കണ്ടെത്തിയതോടെ

അധ്യാപകനെതിരെ ആറ് പോക്‌സോ കേസുകള്‍; പിടിയിലാകുമെന്ന് മനസിലായതോടെ ആത്മഹത്യശ്രമം; കോടതിയില്‍ പരാതിക്കാര്‍ മൊഴിമാറ്റിയതോടെ ജാമ്യം

'ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ'; മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികം ആശംസിച്ച് ദുൽഖ

നിയന്ത്രണ രേഖയില്‍ നിന്ന് പാക് പൗരന്‍ പിടിയില്‍; സുരക്ഷ സേന പിടികൂടിയത് നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ