'അവര്‍ എന്റെ അച്ഛന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് '; ഐശ്വര്യയെ ആന്റിയെന്ന് പരിഹസിച്ച സോനം കപൂര്‍

താരങ്ങള്‍ തമ്മില്‍ വഴക്കിടുന്ന കാര്യം അത്ര പുതുമയുള്ളതൊന്നുമല്ല. അത്തരത്തിലൊരു ബോളിവുഡ് സംഭവമാണ് സോനം കപൂറും ഐശ്വര്യ റായിയും തമ്മിലുള്ള പ്രശ്‌നം.

സംഭവം നടക്കുന്നത് 2009 ലാണ്. ഐശ്വര്യ ബ്രാന്റ് അംബാസിഡര്‍ ആയിരുന്ന ഒരു ബ്രാന്റിന്റെ അംബാസിഡറായി സോനം മാറിയതോടെയാണ് പ്രശ്നം തുടങ്ങുന്നത്. തനിക്ക് പകരം സോനം വന്നതിലുള്ള അതൃപ്തി ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സോനം കപൂറിന്റെ വിവാദമായ പ്രസ്താവന.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സോനം കപൂര്‍ ഐശ്വര്യ റായ് ബച്ചനെ ആന്റിയെന്ന് വിളിച്ചത്. ആഷ് എന്റെ അച്ഛനൊപ്പം അഭിനയിച്ചതാണ് അതിനാല്‍ ഞാന്‍ അവരെ ആന്റി എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു സോനം കപൂറിന്റെ പ്രസ്താവന.

സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍. അനില്‍ കപൂറും ഐശ്വര്യ റായിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം വെറും ഗോസിപ്പുകളാണെന്നും പിന്നീട് സോനം പറഞ്ഞു. . ഐശ്വര്യയെ താന്‍ ഒരിക്കലും ആന്റിയെന്ന് വിളിക്കില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രശ്‌നം അവിടെ തീര്‍ന്നില്ല. 2011 ല്‍ ഐശ്വര്യയും സോനവും ഒരുമിച്ച് റാമ്പ് വാക്ക് ചെയ്തില്ല. എന്നാല്‍ സോനത്തിനൊപ്പം റാമ്പ് വാക്കിന് താന്‍ തയ്യാറല്ലെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. സോനം തനിക്കൊപ്പം റാമ്പ് വാക്ക് നടത്തുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് ഐശ്വര്യ താക്കീത് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

എന്തായാലും കാലം മായ്ക്കാത്ത മുറിവുകളില്ല. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സോനമും ഐശ്വര്യയും തമ്മിലുണ്ടായിരുന്നു പിണക്കം മാഞ്ഞു പോയി. 2018 ല്‍ സോനം കപൂര്‍ വിവാഹിതയായപ്പോള്‍ ഐശ്വര്യയും സാന്നിദ്ധ്യമായി എത്തിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം