ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം നൂഹില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തെ വിമര്‍ശിച്ച് ബോളിവുഡ് താരങ്ങള്‍. സംഘര്‍ഷത്തില്‍ അഗ്നിക്കിരയാവുന്നത് രാജ്യത്തെ മനുഷ്യത്വമാണെന്ന് സോനു സൂദ് ട്വീറ്റ് ചെയ്തു. രാജ്യത്ത് സമാധാനവും സാഹോദര്യവും വേണമെന്നാണ് നടനും നിര്‍മ്മാതാവുമായ ധര്‍മേന്ദ്ര പ്രതികരിക്കുന്നത്.
ഹരിയാനയില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ ആരുടെയും വീടിനോ കടയ്‌ക്കോ അല്ല തീ പിടിക്കുന്നത്, രാജ്യത്തെ മനുഷ്യത്വമാണ് അഗ്‌നിക്കിരയാകുന്നത് എന്നാണ് സോനു സൂദ് പറയുന്നത്. രാജ്യത്ത് നടക്കുന്ന ഇത്തരം അക്രമങ്ങള്‍ ജനങ്ങള്‍ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും നടന്‍ വ്യക്തമാക്കി.
ना किसी का घर जला,
ना किसी की दुकान,
बस जल रही थी इंसानियत,
देख रहा इंसान।— sonu sood (@SonuSood) August 2, 2023
രാജ്യത്തും ലോകത്തും സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ആഗ്രഹം പങ്കുവച്ചുകൊണ്ടാണ് ധര്‍മ്മേന്ദ്ര വിഷയത്തില്‍ പ്രതികരിച്ചത്. തനിക്കും രാജ്യത്തിനും ലോകത്തിനും സമാധാനവും സാഹോദര്യവും വേണമെന്നാണ് കൈ കൂപ്പിക്കൊണ്ടുളള ഇമോജിക്കൊപ്പം അദ്ദേഹത്തിന്റെ ട്വീറ്റ്.
രാജ്യത്ത് ഇത്തരത്തിലുളള വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്തിന് വേണ്ടിയാണെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുളള സംഭവങ്ങള്‍ അരങ്ങേറുന്നത്? തങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കണമെന്നും തങ്ങള്‍ക്ക് ഇത് സഹിക്കാന്‍ കഴിയുന്നില്ലെന്നും തന്റെ സിനിമകളിലെ കൈകൂപ്പിക്കൊണ്ടുളള സ്റ്റില്ലുകള്‍ പങ്കുവച്ചുകൊണ്ട് ധര്‍മേന്ദ്ര ട്വീറ്റ് ചെയ്തു.
Ye qahar…. kiyon….kis liye ? Bakhsh de Maalik …ab ….. to bakhsh de…..🙏 ab bardaasht nahin hota 🙏. pic.twitter.com/NXnXLAKffN
— Dharmendra Deol (@aapkadharam) August 2, 2023
Read more
ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം നൂഹില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെയാണ് സംഘര്‍ഷം ആളിക്കത്തിയത്. നൂഹിലും ഗുരുഗ്രാമിലുമായി നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ നിരവധി വീടുകളും കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.