അഗ്നിക്കിരയാക്കപ്പെടുന്നത് രാജ്യത്തെ മനുഷ്യത്വമാണ്..; ഹരിയാന സംഘര്‍ഷത്തില്‍ ബോളിവുഡ് താരങ്ങള്‍

ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം നൂഹില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തെ വിമര്‍ശിച്ച് ബോളിവുഡ് താരങ്ങള്‍. സംഘര്‍ഷത്തില്‍ അഗ്നിക്കിരയാവുന്നത് രാജ്യത്തെ മനുഷ്യത്വമാണെന്ന് സോനു സൂദ് ട്വീറ്റ് ചെയ്തു. രാജ്യത്ത് സമാധാനവും സാഹോദര്യവും വേണമെന്നാണ് നടനും നിര്‍മ്മാതാവുമായ ധര്‍മേന്ദ്ര പ്രതികരിക്കുന്നത്.

ഹരിയാനയില്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ ആരുടെയും വീടിനോ കടയ്‌ക്കോ അല്ല തീ പിടിക്കുന്നത്, രാജ്യത്തെ മനുഷ്യത്വമാണ് അഗ്‌നിക്കിരയാകുന്നത് എന്നാണ് സോനു സൂദ് പറയുന്നത്. രാജ്യത്ത് നടക്കുന്ന ഇത്തരം അക്രമങ്ങള്‍ ജനങ്ങള്‍ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും നടന്‍ വ്യക്തമാക്കി.

രാജ്യത്തും ലോകത്തും സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ആഗ്രഹം പങ്കുവച്ചുകൊണ്ടാണ് ധര്‍മ്മേന്ദ്ര വിഷയത്തില്‍ പ്രതികരിച്ചത്. തനിക്കും രാജ്യത്തിനും ലോകത്തിനും സമാധാനവും സാഹോദര്യവും വേണമെന്നാണ് കൈ കൂപ്പിക്കൊണ്ടുളള ഇമോജിക്കൊപ്പം അദ്ദേഹത്തിന്റെ ട്വീറ്റ്.

രാജ്യത്ത് ഇത്തരത്തിലുളള വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്തിന് വേണ്ടിയാണെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുളള സംഭവങ്ങള്‍ അരങ്ങേറുന്നത്? തങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കണമെന്നും തങ്ങള്‍ക്ക് ഇത് സഹിക്കാന്‍ കഴിയുന്നില്ലെന്നും തന്റെ സിനിമകളിലെ കൈകൂപ്പിക്കൊണ്ടുളള സ്റ്റില്ലുകള്‍ പങ്കുവച്ചുകൊണ്ട് ധര്‍മേന്ദ്ര ട്വീറ്റ് ചെയ്തു.

ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം നൂഹില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെയാണ് സംഘര്‍ഷം ആളിക്കത്തിയത്. നൂഹിലും ഗുരുഗ്രാമിലുമായി നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ നിരവധി വീടുകളും കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.

Latest Stories

എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ

വിരാട് കോഹ്‌ലിയുടെ കൈയിൽ ബാറ്റ് തന്നെ അല്ലെ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്; സഞ്ജുവിന് അവസരം നൽകണമെന്ന് ആരാധകർ

'കുട്ടികൾക്ക് പഠനാനുഭവം നഷ്ടമാക്കരുത്, വാട്സാപ്പ് വഴി നോട്‌സ് അയക്കുന്നത് ഒഴിവാക്കണം'; സർക്കുലർ നൽകി വിദ്യാഭ്യാസ വകുപ്പ്

എന്റെ ചോര തന്നെയാണ് മേഘ്‌ന, മകന്‍ ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍: നസ്രിയ

ആ താരത്തിന് എന്നെ കാണുന്നത് പോലെ ഇഷ്ടമില്ല, എന്റെ മുഖം കാണേണ്ട എന്ന് അവൻ പറഞ്ഞു: ചേതേശ്വർ പൂജാര

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; 'ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്'

എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്