'വിദ്യാ ബാലന്‍ വസ്ത്രം മാറിയത് റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവയില്‍', ഹിറ്റ് സിനിമയുടെ ലൊക്കേഷനില്‍ കാരവാനില്ല; വെളിപ്പെടുത്തി സംവിധായകന്‍

കാരവാനില്‍ ഇല്ലാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവയില്‍ വച്ച് ബോളിവുഡ് താരം വിദ്യാ ബാലന് വസ്ത്രം മാറേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകന്‍ സുജോയ് ഘോഷ്. വിദ്യാ ബാലന്റെ ഏറെ ആഘോഷിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് സുജോയ് ഘോഷ് സംവിധാനം ചെയ്ത ‘കഹാനി’. ചിത്രത്തിന്റെ സെറ്റില്‍ നടന്ന കാര്യങ്ങളാണ് സുജോയ് തുറന്നു പറഞ്ഞത്.

കുറഞ്ഞ ബജറ്റില്‍ ചിത്രീകരിച്ചതിനാല്‍ അഭിനേതാക്കള്‍ക്ക് അടക്കം ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചില്ല. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാ ബാലന് പോലും ഒരു കാരവാന്‍ നല്‍കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവ കാര്‍ കറുത്ത തുണികൊണ്ട് മറച്ച് അതിനുള്ളില്‍ ഇരുന്നായിരുന്നു നടി വസ്ത്രം മാറിയത്.

മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. വിദ്യാ ബാലന് കഹാനി വേണ്ടെന്ന് വയ്ക്കാമായിരുന്നു. എന്നാല്‍, അവര്‍ നല്‍കിയ വാക്കിന്റെ പുറത്താണ് ചിത്രത്തില്‍ അഭിനയിച്ചത്. അമിതാഭ് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ള ആ കാലഘട്ടത്തിലെ അഭിനേതാക്കള്‍ അവരുടെ വാക്കിനോട് കൂറ് പുലര്‍ത്തുന്നവരാണ്.

വിദ്യയും ഇതേ ഗണത്തില്‍പ്പെട്ടയാളാണ് എന്നാണ് സുജോയ് ഘോഷ് പറയുന്നത്. അതേസമയം, 2012ല്‍ ആണ് കഹാനി റിലീസ് ചെയ്തത്. 15 കോടിക്ക് ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 79.20 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. പരംബ്രത ചാറ്റര്‍ജി, നവാസുദ്ദീന്‍ സിദ്ദിഖി, ഇന്ദ്രനീല്‍ സെന്‍ഗുപ്ത, സ്വസ്ഥ ചാറ്റര്‍ജി എന്നിവരാണ് വിദ്യയ്‌ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?