ഞങ്ങള്‍ പ്രണയത്തിലായിരുന്നു, അത് കൊണ്ട് മാത്രമാണ് കോടികളുടെ സമ്മാനം നല്‍കിയത്; ജാക്വിലിനെക്കുറിച്ച് സുകേഷ്

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സുകേഷ്. താനും ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും പ്രണയ ബന്ധത്തിലായിരുന്നുവെന്ന് സുകേഷ് ചന്ദ്രശേഖര്‍. അതുകൊണ്ട് മാത്രമാണ് കോടികളുടെ സമ്മാനം നല്‍കിയതെന്നും സുകേഷ് പറയുന്നു. സുകേഷ് എഴുതിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം,
10 കോടി രൂപയുടെ സമ്മാനങ്ങള്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനു നല്‍കി സുകേഷ് കെട്ടിപ്പടുത്ത ബന്ധം പറയുന്ന കഥ ഒടിടിയിലെത്തിക്കാന്‍ ചില സംവിധായകര്‍ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പല ഒടിടി പ്ലാറ്റ് ഫോം അധികൃതരും സിനിമ ഏറ്റെടുത്ത് വിതരണം ചെയ്യാനും തയ്യാറായി എത്തിയിട്ടുണ്ട്. നടിയും സുകേഷുമായുള്ള സ്വകാര്യനിമിഷങ്ങളടക്കം ചെലവഴിക്കുന്നത് വരെയെത്തിയ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംഭവം സിനിമയോ സീരിസോ ആകും. ഇതേ കുറിച്ച് തീരുമാനം ആയിട്ടില്ല. സുകേഷായും ജാക്വലിനായും അഭിനയിക്കുന്നവരുടെ പേരുകളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ നിര്‍മ്മിക്കുമെന്നും ഹോളിവുഡ് വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവരുമെന്നും ആഗോളതലത്തില്‍ പുറത്തിറങ്ങുന്ന ചിത്രമായിരിക്കുമെന്നും ജാക്വലിന് വാക്ക് നല്‍കി കൊണ്ടായിരുന്നു സുകേഷ് തട്ടിപ്പ് തുടങ്ങിയത്.

ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ഫിലിം നിര്‍മ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു. കൂടുതല്‍ സിനികളില്‍ നടി ഒപ്പു വെയ്ക്കാതിരുന്ന സാഹചര്യം ഉപയോഗപ്പെടുത്തിയായിരുന്നു സുകേഷിന്റെ വാഗ്ദാനം. ജാക്വിലിനെ വിശ്വസിപ്പിക്കാനായി ചില നിര്‍മ്മാതാക്കളുടെ പേരും കൈമാറുകയായിരുന്നു.

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പരിചയപ്പെടാന്‍ സഹായി പിങ്കി ഇറാനിക്ക് വന്‍ തുക നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം