ജാക്വിലിന്റെ പേരില്‍ വയനാടിന് സഹായം, 100 ആരാധകര്‍ക്ക് ഐഫോണ്‍ സമ്മാനം..; ജയിലില്‍ നിന്നും കത്തെഴുതി സുകേഷ് ചന്ദ്രശേഖര്‍

തട്ടിപ്പ് കേസില്‍ ജയലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് എഴുതിയ കത്ത് പുറത്ത്. ഞായാറാഴ്ച 39-ാം ജന്മദിനം ആഘോഷിക്കുന്ന ജാക്വിലിന് ഒരു ആഡംബര നൗക സമ്മാനിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ലേഡി ജാക്വലിന്‍’ എന്ന് പേരിട്ടിരിക്കുന്ന ആഡംബര നൗക ആണ് നടിക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്.

ഈ മാസം തന്നെ യാട്ട് ഡെലിവറി ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാക്വിലിനെ തന്റെ ബേബി ഗേള്‍ എന്ന് വിളിച്ച സുകേഷ്, നടിയുടെ എല്ലാ ആഗ്രഹങ്ങളും വരും വര്‍ഷത്തില്‍ സാക്ഷാത്കരിക്കപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും, വേര്‍പിരിഞ്ഞിരുന്നാലും തന്റെ ചിന്തകളും ആത്മാവും ജാക്വിലിനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്.

2025ല്‍ താന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും. അന്ന് റോമിയോ ജൂലിയറ്റ് രീതിയില്‍ അടുത്ത ജന്മദിനം ആഘോഷിക്കാം. ജാക്വലിന്റെ പേരില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് 15 കോടി നല്‍കും. ജാക്വലിന്റെ 100 ആരാധകര്‍ക്ക് ഐഫോണ്‍ 15 പ്രോ സമ്മാനം നല്‍കും.

വിജയികളെ യൂട്യൂബില്‍ തന്റെ ടീം പ്രഖ്യാപിക്കും എന്നും സുകേഷ് പറയുന്നു എന്നൊക്കൊയാണ് കത്തില്‍ പറയുന്നത്. അതേസമയം, സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂലൈയില്‍ എന്‍ഫോഴ്സ്മെന്റ് ജാക്വിലിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.

Latest Stories

കേന്ദ്ര ഗവണ്മന്റ് പോളിസികൾ സ്വകാര്യ കമ്പനികളെ എങ്ങനെയെല്ലാം സഹായിച്ചെന്ന് സിഎജി ഓഡിറ്റ് നടത്തണം; കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്

'സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ' എന്ന പേരുള്ളവൾ; ഒരു തുറന്ന് പറച്ചിലിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കിയ ദിവ്യ ജോണി വിട പറഞ്ഞു

ഗവൺമെന്റ് മുൻ പ്ലീഡർ പിജി മനു മരിച്ചനിലയിൽ; മരണം അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ നടപടികൾക്കിടെ

കുഴിയില്‍ കിടക്കുന്ന ഹെഡ്‌ഗേവാര്‍ എണീറ്റ് വന്നാലും രാഹുലിന്റെ രോമത്തില്‍ പോലും തൊടാന്‍ സാധിക്കില്ല; രാജ്യദ്രോഹിയുടെ പേര് പട്ടിക്കൂടിന് പോലും ഇടാന്‍ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

തമിഴ്‌നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ എംഎൽഎ ചുമതലയേറ്റു

'കുരുത്തോല പ്രദക്ഷിണത്തിന് അനുമതിയില്ല'; പ്രധാനമന്ത്രിയടക്കമുള്ളവർ ക്രിസ്മസ്, ഈസ്റ്റർ ആഘോഷത്തിനെത്തുന്ന പള്ളിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

IPL 2025: കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി, അവന്റെ ഒരു കുറിപ്പും എഴുത്തും; മനുഷ്യനെ വിഷമിപ്പിക്കാൻ; വൈറലായി ശ്രേയസ് അയ്യരുടെ പ്രതികരണം

'പരിക്കുപോലും വകവെച്ചില്ല, ആറുമാസംകൊണ്ട് കുറച്ചത് 15 കിലോ'; കിടിലം ട്രാൻസ്ഫർമേഷനുമായി രജിഷ വിജയൻ, കൈയ്യടിച്ച് സോഷ്യൽമീഡിയ

CSK 2025: ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, അവനെ തൂക്കിയെടുത്ത് പുറത്തുകളഞ്ഞാൽ ചെന്നൈ ജയിക്കാൻ തുടങ്ങും: ക്രിസ് ശ്രീകാന്ത്

'മമ്മൂട്ടിയെ താഴ്ത്തിക്കെട്ടിയതല്ലേ, അഹങ്കാരി... എന്താ പൊള്ളിയോ നിനക്ക്?; ആരാധകന്റെ പ്രവർത്തിയിൽ അസ്വസ്ഥത പ്രകടിപ്പിച്ച നസ്‌ലനെ വിമർശിച്ച് സോഷ്യൽ മീഡിയ