എന്നെയും മകളെയുമൊക്കെ തെറിവിളിക്കുകയാണ്, സോഷ്യല്‍ മീഡിയയെ പേടിച്ച് ഞാന്‍ വാ തുറക്കാറില്ല: സുനില്‍ ഷെട്ടി

സോഷ്യല്‍ മീഡിയയെ പേടിച്ച് താന്‍ പലപ്പോഴും വാ തുറക്കാറില്ലെന്ന് സുനില്‍ ഷെട്ടി. സോഷ്യല്‍ മീഡിയ പലരുടെയും ജീവിതം തന്നെ നശിപ്പിക്കുകയാണ്. മകള്‍ ആതിയ ഷെട്ടിക്കെതിരെ വരെ മോശമായ രീതിയിലുള്ള ആക്രമണങ്ങളാണ് ഓണ്‍ലൈനില്‍ നടക്കുന്നത് എന്നാണ് സുനില്‍ ഷെട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയെ പേടിച്ച് ഞാന്‍ പലപ്പോഴും വാ തുറക്കാറില്ല. എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ക്കെതിരെ കടുത്ത ആക്രമണമുണ്ടാകും. അതുകൊണ്ട് ഡിപ്ലോമാറ്റിക്കായി സംസാരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

സോഷ്യല്‍ മീഡിയ ഭരിക്കുന്ന ഇക്കാലത്ത് സ്വകാര്യത ഇല്ലാതാവുകയാണ്. നമ്മള്‍ പറഞ്ഞ ഒരു വാചകത്തെ 15 രീതിയില്‍ എഡിറ്റ് ചെയ്യും, എന്നിട്ട് അത് മറ്റൊരു 15 തരത്തില്‍ പ്രചരിപ്പിക്കും. ഇതൊക്കെ ചേര്‍ന്ന് ഞങ്ങളുടെ ജീവിതത്തെയാണ് ഇല്ലാതാക്കുന്നത്.

ഈ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും അക്രമിക്കുന്നവര്‍ ആരാണെന്ന് നോക്കൂ, ഒരു പരിചയവുമില്ലാത്ത കുറെ ആളുകള്‍. അവര്‍ എന്നെയും എന്റെ മകളെയും അമ്മയെയും തെറി വിളിക്കുന്നു. എന്തിന്റെ പേരിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പോലും എനിക്ക് മനസിലാകുന്നില്ല.

ഇതൊക്കെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞാനൊരു ഷെട്ടിയാണ്. അതുകൊണ്ട് തന്നെ ഞാന്‍ എക്കാലവും മിണ്ടാതിരിക്കില്ല, തിരിച്ചടിക്കും എന്നാണ് സുനില്‍ ഷെട്ടി രണ്‍വീര്‍ ഷോ എന്ന പരിപാടിയില്‍ പറഞ്ഞത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു